പഠനം പൂര്‍ത്തിയാക്കി സമയം പാഴാക്കാതെ പുതിയൊരു ജോലി കണ്ടെത്തുക എന്നതാണല്ലോ ഏതൊരു കോളേജ് വിദ്യാര്‍ത്ഥിയുടേയും സ്വപ്നം. ജോലിയില്‍ പ്രവേശിച്ച് പിന്നീട് കരിയര്‍ ഉയര്‍ച്ചയ്ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന യുവ വര്‍ക്കിങ് പ്രൊഫഷനലുകളും ഇന്ന് ഏറെയുണ്ട്. ഇവര്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു പിടി കോഴ്സുകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരള സംഘടിപ്പിക്കുന്നുണ്ട്. തൊഴില്‍ വിപണിയില്‍ വലിയ ഡിമാന്‍ഡുള്ള പുതുതലമുറ സാങ്കേതികവിദ്യാ കോഴ്സുകളാണിവയില്‍ വേറിട്ടു നില്‍ക്കുന്നത്. തൊഴില്‍ നൈപുണ്യവും തൊഴില്‍ക്ഷമതയുമാണ് ഈ കോഴ്സുകളിലൂടെ പ്രധാനമായും പകര്‍ന്നു നല്‍കുന്നത്. കോഴ്സ് ഫീയുടെ 70 ശതമാനം വരെ സ്‌കോളര്‍ഷിപ്പും, മികച്ച പ്ലേസ്മെന്റ് പിന്തുണയും ലഭിക്കുന്ന അസാപിന്റെ ഏതാനും കോഴ്സുകളെ പരിചയപ്പെടാം.
എസ് സി-എസ്ടി, ഫിഷര്‍മെന്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ബിപിഎല്‍ കുടുംബത്തിലെ വനിതകള്‍, ഏക രക്ഷിതാക്കളുള്ള വനിതകള്‍ എന്നിവര്‍ക്ക് എല്ലാ കോഴ്സുകളിലും 70 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടാതെ സ്‌കില്‍ ലോണുകളും ഈ കോഴ്സുകള്‍ക്ക് ലഭ്യമാണ്.
ഫുള്‍ സ്റ്റാക്ക് ഡോട്ട് നെറ്റ് വിത്ത് മീന്‍ സ്റ്റാക്ക്
സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് വിശദമായി പഠിക്കുന്നതിനുള്ള സമഗ്ര കോഴ്‌സാണിത്. ഫ്രണ്ട് എന്‍ഡ് ടെക്‌നോളജികളില്‍ പരിശീലനം കൂടി ഉള്‍പ്പെട്ടതാണ് കോഴ്‌സ്. ഈ ഓണ്‍ലൈന്‍ കോഴ്സിന്റെ ദൈര്‍ഘ്യം 400 മണിക്കൂറാണ്. ബിഇ, ബി എടെക്ക്, എംഇ, എം ടെക്ക്, ബിസിഎ, എംസിഎ, ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ്, ഐടി വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രധാനമായും ഈ കോഴ്സ്. ഡിസംബര്‍ അഞ്ചു വരെ അപേക്ഷിക്കാം. എട്ടിനു ക്ലാസുകള്‍ ആരംഭിക്കും. ഫീസ് 16,284 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999685.
പൈത്തണ്‍ ഫോര്‍ ഡേറ്റ മാനേജ്‌മെന്റ്
ഐടി രംഗത്ത് ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള ജോലികളായ ഡാറ്റ എന്‍ജിനീയര്‍ അല്ലെങ്കല്‍ ഡാറ്റ മാനേജര്‍മാരാകാനുള്ള നൈപുണ്യമാണ് ഈ കോഴ്‌സിലൂടെ നല്‍കുന്നത്. പ്രായോഗിക പരിശീലനം കൂടി ഉള്‍പ്പെട്ടതാണ് കോഴ്‌സ്. ഡാറ്റ സയന്‍സ്, മെഷീന്‍ ലേണിങ്, തുടങ്ങി എല്ലാം ഇതിലുള്‍പ്പെടും. ബിഇ, ബി എടെക്ക്, എംഇ, എം ടെക്ക്, ബിസിഎ, എംസിഎ, ബിഎസ് സി (കംപ്യൂട്ടര്‍ സയന്‍സ് &ഐടി ബ്രാഞ്ചുകള്‍) പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ബിരുദധാരികള്‍ക്കും ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. നവംബര്‍ 18 വരെ അപേക്ഷിക്കാം. ക്ലാസുകള്‍ 22ന് ആരംഭിക്കും. 400 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്സാണിത്. ഫീസ് 16,284 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999710.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്
വേഗത്തില്‍ ഒരു ജോലി കണ്ടെത്താനും അല്ലെങ്കില്‍ സ്വന്തമായി സംരംഭം തുടങ്ങാനും കഴിയുന്ന മേഖലയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഈ രംഗത്ത് തിളങ്ങാന്‍ ആവശ്യമായ നൈപുണ്യവും ടൂളുകളും പഠിക്കാന്‍ ഈ കോഴ്സ് പ്രയോജനപ്പെടും. ബിരുദം പൂര്‍ത്തിയാക്കിയവര്‍, വിദ്യാര്‍ത്ഥികള്‍, ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ടാം ക്ലാസ് വിജയവും അടിസ്ഥാന കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനവുമുള്ളവര്‍ക്കും ഈ കോഴ്സില്‍ ചേരാം. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്സാണിത്. നവംബര്‍ 25 വരെ അപേക്ഷിക്കാം. ക്ലാസുകള്‍ 30ന് ആരംഭിക്കും. ഫീസ് 35,353 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497019062.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ കോഡിങ് ആന്റ് മെഡിക്കല്‍ ബില്ലിങ് ബിരുദധാരികള്‍ക്ക് ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്സാണ് മെഡിക്കല്‍ കോഡിങ് ആന്റ് മെഡിക്കല്‍ ബില്ലിങ്. രോഗനിര്‍ണയ, ചികിത്സാ, മരുന്ന് വിവരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകൃതമായ മെഡിക്കല്‍ കോഡിലേക്ക് മാറ്റി എഴുതാനുള്ള നൈപുണ്യമാണ് ഈ കോഴ്സിലൂടെ പരിശീലിപ്പിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളില്‍ അടക്കം വലിയ അവസരങ്ങളാണ് ഈ ജോലികള്‍ക്കുള്ളത്.
254 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സാണ്. ഫീസ് 28,733 രൂപ. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 70 ശമതാനം ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്ലേസ്‌മെന്റ് ഉറപ്പ് നല്‍കുന്നു. 27 വയസ്സിനു താഴെ പ്രായമുള്ളവരെയാണ് പ്ലേസ്‌മെന്റിന് പരിഗണിക്കുക. 60 ശതമാനത്തിനു മുകളില്‍ മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കാണ് യോഗ്യത. എല്ലാ വിഷയങ്ങളും പാസായ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ചേരാം. എസ് സി- എസ്ടി, ഫിഷര്‍മെന്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ബിപിഎല്‍ കുടുംബത്തിലെ വനിതകള്‍, ഏക രക്ഷിതാക്കളുള്ള വനിതകള്‍ എന്നിവര്‍ക്ക് ഫീസില്‍ 20000 രൂപയുടെ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999713.