അട്ടപ്പാടിയില്‍ വനിതകള്‍ക്കായി അസാപ് കേരളയുടെ നൈപുണ്യ പരിശീലനം

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയും, സംസ്ഥാന വനിതാ വനിത ശിശു വികസന വകുപ്പും പാലക്കാട് ജില്ല ഭരണകൂടവും കൈകോര്‍ത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ കീഴില്‍ അട്ടപ്പാടിയിലെ വനിതകള്‍ക്കായി ബ്യൂട്ടി തെറാപ്പിസ്റ്റ് പരിശീലനം നല്‍കുന്നു.

author-image
Web Desk
New Update
അട്ടപ്പാടിയില്‍ വനിതകള്‍ക്കായി അസാപ് കേരളയുടെ നൈപുണ്യ പരിശീലനം

പാലക്കാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയും, സംസ്ഥാന വനിതാ വനിത ശിശു വികസന വകുപ്പും പാലക്കാട് ജില്ല ഭരണകൂടവും കൈകോര്‍ത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ കീഴില്‍ അട്ടപ്പാടിയിലെ വനിതകള്‍ക്കായി ബ്യൂട്ടി തെറാപ്പിസ്റ്റ് പരിശീലനം നല്‍കുന്നു. തൊഴില്‍നൈപുണ്യം നേടി സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ സ്ത്രീശാക്തീകരണവുമാണ് അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് എന്ന ഈ പരിശീലന കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. സൗന്ദര്യ പരിപാലന രംഗത്ത് മികവ് പുലര്‍ത്താന്‍ ആവശ്യമായ വൈദഗ്ധ്യവും അറിവും അസാപ് കേരളയുടെ പരിശീലനത്തിലൂടെ പഠിതാക്കള്‍ക്ക് ലഭിക്കും.

നിലവില്‍ 13 പേരാണ് ഈ കോഴ്സില്‍ പരിശീലനം നേടുന്നത്. കേന്ദ്ര ഏജന്‍സിയായ എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കറ്റാണ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ലഭിക്കുക. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി തന്നെ ഷോളയൂര്‍, മുക്കാലി എന്നിവിടങ്ങളിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രാഥമിക ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താനുള്ള ബേസിക് പ്രൊഫിഷന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷ് പരിശീലനവും അസാപ് കേരള സംഘടിപ്പിക്കുന്നുണ്ട്.

palakkad asap keraka attappady