അര്‍ത്തുങ്കല്‍: സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ 378-ാമത് മകരം തിരുനാളിനോട് അനുബന്ധിച്ച് വെളളിയാഴ്ച ദൈവദാസന്‍ സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍ അനുസ്മരണ ദിനം ആചരിക്കുന്നു. ആലപ്പുഴ രൂപതയിലെ വൈദികനായ സെബാസ്റ്റ്യന്‍ അച്ചന്‍ അര്‍ത്തുങ്കല്‍ ദേവാലയത്തില്‍ നിന്നാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതും തുടര്‍ന്ന് ക്രാന്തദര്‍ശിയായ അച്ചന്‍, വിസിറ്റേഷന്‍ സന്യാസ സഭയുടെ രൂപീകരണത്തിനും പൊതുനന്മയ്ക്കും വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ മികവുറ്റ സംഭാവനകളും നല്‍കി തീരദേശ ജനതയുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ച വ്യക്തിയാണ്. അച്ചന്‍ ആരംഭിച്ച സന്യാസ സമൂഹം ഇന്ന് വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ ഒത്തിരിയേറെ സേവനങ്ങള്‍ നല്‍കിക്കൊണ്ട് ജൈത്രയാത്ര തുടരുന്നു. സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍ അച്ചന്റെ കബറിടം അര്‍ത്തുങ്കല്‍ ദൈ വാലയത്തിന്റെ സിമിത്തേരിയില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്ത് ഇപ്പോഴും വണങ്ങപ്പെടുന്നു. ഇന്നത്തെ തിരുകര്‍മ്മങ്ങള്‍ക്ക് വിസിറ്റേഷന്‍ സന്യാസ സമൂഹം നേതൃത്വം നല്‍കുന്നു.
എട്ടാമിടം ശനിയാഴ്ച
എട്ടാമിടമായ ശനിയാഴ്ച കൃതജ്ഞതാദിനമാണ്. രാവിലെ 5.30 ന് ആഘോഷമായ ദിവ്യബലി. റവ.ഫാ. ഗ്രേഷ്യസ് സാവിയോ വിക്ടര്‍ കാര്‍മ്മികത്വം വഹിക്കും. 6.45 ന് പ്രഭാത പ്രാര്‍ത്ഥന , ആഘോഷമായ ദിവ്യബലി. റവ.ഫാ. സൈറസ് ബി. കളത്തില്‍ കാര്‍മ്മികത്വം വഹിക്കും. 9.00 ന് ആഘോഷമായ ദിവ്യബലി . വെരി റവ. ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് വചന പ്രഘോഷണം. റവ . ഫാ.സ്റ്റാന്‍ലി പയസ് കാട്ടുങ്കല്‍ത്തയ്യില്‍. ശുശ്രൂഷ ക്രമീകരണം: പാരിഷ് കൗണ്‍സില്‍, റീത്താലയം. 11.00 ന് ആഘോഷമായ ദിവ്യബലി. റൈറ്റ് റവ. മോണ്‍. മാത്യു നെറോണ. തുടര്‍ന്ന് വചന പ്രഘോഷണം റവ.ഫാ.സേവ്യര്‍ കുടിയാംശ്ശേരി.
ശുശ്രൂഷ ക്രമീകരണം മിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ഇടവക, രൂപതാ സമിതി
വൈകിട്ട് 3.00 ന് ആഘോഷമായ തിരുനാള്‍ സമൂഹബലി കൊച്ചി രൂപത മെത്രാന്‍ റൈറ്റ് റവ. ഡോ. ജോസഫ് കരിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ശുശ്രൂഷ ക്രമീകരണം: കുടുംബ ശുശ്രൂഷ സമിതി, അര്‍ത്തുങ്കല്‍ ബസിലിക്ക.
4.30 ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. റവ. ഫാ. ജോണി കളത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും . വൈകിട്ട് 7.00 ന് അലോഷമായ ദിവ്യബലി, റവ. ഡോ. വി.പി. ജോസഫ് വലിയ വീട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ശുശ്രൂഷ ക്രമീകരണം: സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക കമ്മിറ്റി, അര്‍ത്തുങ്കല്‍.
9.00 ന് ആഘോഷമായ ദിവ്യബലി. റവ.ഫാ.ജോഷി ഐ.എം.എസ്. മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് വചന പ്രഘോഷണം. റവ. ഡോ. ജോസഫ് ജോയി അറയ്ക്കല്‍. 10.30 ന് കൃതഞ്ജതാ സമൂഹ ദിവ്യബലി വെരി റവ. ഡോ. യേശുദാസ് കാട്ടുങ്കല്‍ത്തയ്യില്‍. തുടര്‍ന്ന് വചന പ്രഘോഷണം. റവ.ഡോ. സെലസ്റ്റിന്‍ പുത്തന്‍ പുരയ്ക്കല്‍. ശുശ്രൂഷ ക്രമീകരണം: അജപാലന സമിതി ആന്റ് ധനകാര്യ സമിതി.
12.00 ന് തിരുസ്വരൂപ വന്ദനം, തിരുസ്വരൂപ നട അടയ്ക്കല്‍. തുടര്‍ന്ന് ദൈവത്തിന് കൃതജ്ഞതാ സ്‌തോത്ര ഗീതാലാപനവും കൊടിയിറക്കല്‍ ശശ്രൂഷയും.