സിദ്ധാർത്ഥന്റെ മരണം;ഒന്നും പുറത്തുപറയരുതെന്ന് വിദ്യാർത്ഥികളോട് ഡീനും അസി.വാർഡനും ആവശ്യപ്പെട്ടു, നേരത്തെയും സമാന മർദനമുറകൾ നടന്നിരുന്നു

യുജിസിക്ക് ആന്റി റാഗിങ് സ്‌ക്വാഡ് നൽകിയ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകുമ്പോൾ ഡീനും അസിസ്റ്റന്റ് വാർഡനനും ഒപ്പമുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു

author-image
Greeshma Rakesh
New Update
സിദ്ധാർത്ഥന്റെ മരണം;ഒന്നും പുറത്തുപറയരുതെന്ന് വിദ്യാർത്ഥികളോട് ഡീനും അസി.വാർഡനും ആവശ്യപ്പെട്ടു, നേരത്തെയും സമാന മർദനമുറകൾ നടന്നിരുന്നു

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഹോസ്റ്റലിലും കോളജിലും നടന്നകാര്യങ്ങൾ പുറത്തുപറയരുതെന്ന് വിദ്യാർത്ഥികളോട് ഡീനും അസി. വാർഡനും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുജിസിക്ക് ആന്റി റാഗിങ് സ്‌ക്വാഡ് നൽകിയ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകുമ്പോൾ ഡീനും അസിസ്റ്റന്റ് വാർഡനനും ഒപ്പമുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനാൽ ഭയം കാരണം വിദ്യാർത്ഥികൾക്ക് സത്യങ്ങൾ പറയാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.മാത്രമല്ല അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാതെ അധ്യാപകരും വിട്ടുനിന്നു.വിദ്യാർത്ഥികൾ തന്നെയാണ് ഇക്കാര്യങ്ങൾ ആന്റി റാഗിങ് സ്‌ക്വാഡിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്. 85 ഓളം ആൺകുട്ടികളാണ് അന്വേഷണ സമിതിക്ക് മുന്നിൽ ഹാജാരായിരുന്നത്. എന്നാൽ ഭൂരിഭാഗം അധ്യാപകരും പെൺകുട്ടികളും ഹാജരായില്ല. നാല് അധ്യാപകരും വിദ്യാർത്ഥിനികളും മാത്രമാണ് സമിതിക്ക് മുന്നിൽ ഹാജരായി മൊഴി നൽകാൻ തയ്യാറായത്.

പെൺകുട്ടികളിൽ നിന്ന് മൊഴിയെടുത്താൻ പലകാര്യങ്ങളും പുറത്തുപോകുമെന്ന ഭയത്തിലാണ് ഇത്തരത്തിലൊരു നടപടിയുണ്ടായെന്ന ആരോപണം ശക്തമാണ്. കൂടാതെ കാമ്പസിൽ നേരത്തെയും സമാനമായ മർദനമുറകൾ നടന്നിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2019ലും 2021ലും സമാനമായി റാഗിങ്ങ് നടന്നു. ഇതിൽ രണ്ടു വിദ്യാർത്ഥികളാണ് ഇരയായത്.

ഒരു വിദ്യാർത്ഥി രണ്ട് ആഴ്ച ക്ലാസിൽ ഉണ്ടായിരുന്നില്ല. ഈ രണ്ട് ആഴ്ച വിദ്യാർത്ഥിക്ക് എന്തു സംഭവിച്ചു എന്ന കാര്യം പറയാൻ വിദ്യാർത്ഥി പറയാൻ തയാറായിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ടിനൊപ്പം ചില ശുപാർശകൾ കൂടി സ്‌ക്വാഡ് മുന്നോട്ട് വെക്കുന്നുണ്ട്. കാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം. യൂണിയൻ പ്രതിനിധികളെയും ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുക്കുമ്പോൾ അക്കാഡമിക് നിലവാരം മാനദണ്ഡമാക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്.

police students pookode veterinary college siddharth death case Anti ragging squad