ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തിങ്കളാഴ്ചയും തുടരും. ഞായറാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല സഹാചര്യങ്ങളെ തുടര്‍ന്ന് രാത്രി നിര്‍ത്തുകയായിരുന്നു. 301 കോളനി സ്വദേശികളായ ഗോപിനാഥന്‍, സജീവന്‍ എന്നിവരെയാണ് വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കാണാതായത്. പൂപ്പാറയില്‍ നിന്ന് അവശ്യവസ്തുക്കള്‍ വാങ്ങി ആനയിറങ്കലിലെത്തിയ ശേഷം വള്ളത്തില്‍ കോളനിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നാറില്‍ നിന്ന് ഫയര്‍ഫോഴ്സും തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബാ ടീമുമാണ് തിരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുള്ളതും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.