ആനയിറങ്കല്‍ ഡാമില്‍ വള്ളംമറിഞ്ഞ് രണ്ട്‌പേരെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം

ആനയിറങ്കല്‍ ഡാമില്‍ വള്ളംമറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേരെ കാണാതായി.

author-image
Web Desk
New Update
ആനയിറങ്കല്‍ ഡാമില്‍ വള്ളംമറിഞ്ഞ് രണ്ട്‌പേരെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം

 ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളംമറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേരെ കാണാതായി. മുന്നൂറ്റിയൊന്ന് കോളനിയിലെ ഗോപി നാഗന്‍, സജീവന്‍ എന്നിവരെയാണ് കാണാതായത്. ഡാമില്‍ നിന്നും കോളനിയിലേക്ക് വരുന്നതിനിടെയാണ് അപകടം.

കാണാതായവര്‍ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്നും അഗ്‌നിശമനസേനയും തിരച്ചിലിന് എത്തിച്ചേരും.

 

Latest News kerala news boat accident