തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് അനന്തപുരി പുഷ്‌പോത്സവത്തിന് തുടക്കമായി. ഊട്ടി പുഷ്‌പോത്സവത്തിന്റെ മാതൃകയില്‍ സംഘടിപ്പിക്കുന്ന മേള പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നായുള്ള പൂക്കളുടെ ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെ 30,000 ചതുരശ്രയടി ഭാഗത്താണ് മേള. ടുലിപ്, ഓര്‍ക്കിഡ്, റോസ്, ലില്ലി, ലിക്കാടിയാ, ജമന്തി, അരുളി തുടങ്ങി വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ക്കു പുറമെ കട്ട് ഫ്‌ളവേഴ്‌സ് ഷോ, ലാന്‍ഡ് സ്‌കേപ്പിംഗ് ഷോ, എന്നിവയും വളര്‍ത്തു മൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും പെറ്റ് ഷോയും മേളയിലുണ്ട്.
തിരുവനന്തപുരം കലാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിവിധ കാര്‍ഷിക, സഹകരണ, സൊസൈറ്റികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ആസ്വാദ്യകരമായ കലാ പരിപാടികളും ഗെയിം ഷോകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം.