അമൃത്-2 പദ്ധതിയുടെ ഭാ​ഗമായി തലസ്ഥാന നഗരത്തിൽ 22,000 കുടിവെള്ള കണക്ഷനുകൾ കൂടി

2024-ൽ ആരംഭിക്കുന്ന അമൃത്-2(അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ) പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ കുടിവെള്ള കണക്ഷനുകൾ അനുവദിക്കുന്നത്.

author-image
Greeshma Rakesh
New Update
അമൃത്-2 പദ്ധതിയുടെ ഭാ​ഗമായി തലസ്ഥാന നഗരത്തിൽ 22,000 കുടിവെള്ള കണക്ഷനുകൾ കൂടി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ 22,000 കുടിവെള്ള കണക്ഷനുകൾ കൂടി അനുവദിച്ച് വാട്ടർ അതോറിറ്റി. നഗരത്തിലെ തെക്ക് ,വടക്ക് ഡിവിഷനുകളിലായി 11,000 എണ്ണം കണക്ഷനുകൾ വീതമാണ് നൽകുക. 2024-ൽ ആരംഭിക്കുന്ന അമൃത്-2(അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ) പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ കുടിവെള്ള കണക്ഷനുകൾ അനുവദിക്കുന്നത്.

അമൃത്-1 പദ്ധതിയിൽ കുടിവെള്ള കണക്ഷനുകൾ നൽകിയിരുന്നില്ല. പകരം സ്വീവേജ്, ജലസ്രോതസുകളുടെ പുരുജ്ജീവനം,മറ്റ് പദ്ധതികൾ എന്നിവയ്ക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്.കേന്ദ്ര സർക്കാരും സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് 22,000 കണക്ഷനുകൾക്കായി 1.30 കോടി രൂപയുടെ ഫണ്ട് നൽകുന്നത്.

ഇതിൽ 40 ശതമാനം കേന്ദ്രവും 60 ശതമാനം സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നൽകും. കണക്ഷനുകൾ നൽകിയ ശേഷം വാട്ടർ അതോറിറ്റിയുടെ സർവ്വേ ഉണ്ടാകും.ആ സമയം പൈപ്പ് ലൈൻ ഇല്ലാത്ത വീടുകൾ ഇനിയും ഉണ്ടെങ്കിൽ അമൃത് രണ്ടാംഘട്ടത്തിലുൾപ്പെടുത്തി അവർക്കും കണക്ഷൻ നൽകും.

നിലവിൽ നഗരത്തിൽ ആകെ 2.73 ലക്ഷം കുടിവെള്ള കണക്ഷനുകളാണ് ഉള്ളത്.പ്രതിദിനം നഗരത്തിന് വേണഅട ജലം 400 ദശലക്ഷം ലിറ്ററാണ്. നിലവിൽ ഉൽപ്പാദിപ്പിക്കുന്നത് 325 ദശലക്ഷം ജലം മാത്രമാണ്. ഈ സാഹചര്യത്തിൽ നഗരത്തിൽ കുടിവെള്ള ക്ഷാമം ഉൾപ്പെടെ ഉണ്ടാകാതിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

thiruvananthapuram city amrut 2 scheme water supply