ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്; ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജാക്കാനാവില്ല

സ്റ്റേജ് കാര്യേജ് ആയി ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമം ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താമെന്നും കോടതി പറഞ്ഞു.

author-image
Web Desk
New Update
ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്; ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജാക്കാനാവില്ല

കൊച്ചി: സ്റ്റേജ് കാര്യേജ് ആയി ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമം ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താമെന്നും കോടതി പറഞ്ഞു.

മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ നിയമുണ്ടെന്ന വാദമാണ് ഉയര്‍ന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ബസ് പിടിച്ചെടുക്കരുതെന്ന കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയത്. കൊല്ലത്തെ പുഞ്ചിരി ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

50 ശതമാനം പിഴ ഉടന്‍തന്നെ അടയ്ക്കണമെന്നും ബാക്കി തുക കേസ് തീര്‍പ്പാക്കുന്ന മുറയ്ക്ക് അടച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

 

kerala motor vehicles department