ഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാരിനെ കേന്ദ്രം രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റേത് ക്രിമിനല്‍ പരാജയമാണെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
പഞ്ചാബിലാണ് 93 ശതമാനവും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത്.സുപ്രീം കോടതിയെ നിലപാടറിയിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പൂര്‍ണ്ണമായി തടയാന്‍ കഴിയുന്നില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേ സമയം, ഡല്‍ഹിയില്‍ മഴ പെയ്യുന്നുണ്ട്. അതിന് പിന്നാലെ വായു ഗുണനിലവാരം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.