ഡൽഹി: ഇന്ത്യയില്‍ നിന്നും യു എസ് എയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. 2023 ഒക്ടോബർ 1 മുതൽ 2023 ഒക്ടോബർ 5 വരെ നടക്കുന്ന ഫ്ലൈ എയർ ഇന്ത്യ സെയിലില്‍ ഒക്ടോബർ 1 മുതൽ 2023 ഡിസംബർ 15 വരെ യു എസ് എയിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് ഓഫര്‍ നിരക്കില്‍ ഇനി ബുക്ക് ചെയ്യാം. ഇക്കോണമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും തിരഞ്ഞെടുത്ത റൂട്ടുകളിൽ യാത്രക്കാർക്ക് വൻ കിഴിവ് ലഭിക്കും.
ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി തുടങ്ങിയ അമേരിക്കൻ നഗരങ്ങളിലേക്ക് ഇങ്ങനെ യാത്ര ചെയ്യാം. എയർ ഇന്ത്യയുടെ പ്രീമിയം ഇക്കോണമി ക്ലാസിലെ യാത്രക്കാർക്ക് ബെംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിൽ ഈ ഓഫർ ലഭിക്കും.
ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് ഒരു വശത്തേയ്ക്ക് 42,999 രൂപ മുതൽ ആരംഭിക്കുന്നു. മടക്കയാത്രയ്ക്കുള്ള നിരക്ക് 52,999 രൂപയാണ്. പ്രീമിയം ഇക്കോണമി ക്ലാസിലെ യാത്രക്കാർക്ക് വൺവേ 79,999 രൂപയും മടക്കയാത്രയ്ക്ക് 1,09,999 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വൺവേ, റിട്ടേൺ ഫ്ലൈറ്റുകൾക്കായി തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ വിൽപ്പന ഓഫർ ലഭ്യമാകൂ.
ഈ ഓഫർ 2023 ഒക്ടോബർ 1 രാത്രി 1 മണി മുതൽ 2023 ഒക്ടോബർ 5 രാത്രി 11. 59 വരെ ലഭ്യമാകും. നികുതികളും മറ്റ് സർചാർജുകളും ബാധകമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് ഈ ഓഫറിന് കീഴിലുള്ള പരിമിതമായ സീറ്റുകൾ ലഭ്യമാവുക. ഗ്രൂപ്പ് ബുക്കിങിന് വിൽപ്പന നിരക്ക് ബാധകമല്ല. എയർ ഇന്ത്യ ഇ-കൊമേഴ്‌സ്/മൊബൈൽ ആപ്പ്, എയർ ഇന്ത്യ ബുക്കിങ് ഓഫീസുകൾ, ട്രാവൽ ഏജന്റുമാർ എന്നിവ വഴി ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.