നിർമിത ബുദ്ധി, ഡീപ് ഫേക് സാമ്പത്തിക തട്ടിപ്പ് കേസ്; മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി

ജ​നു​വ​രി 25 മു​ത​ൽ 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​യെ തി​ഹാ​ർ ജ​യി​ലി​ൽ പോ​യി ചോ​ദ്യം ​ചെ​യ്യു​ന്ന​തി​ന് കോ​ട​തി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ക്കാ​യി അ​ഡ്വ. കെ. ​മു​ജീ​ബ് റ​ഹ്മാ​നാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

author-image
Greeshma Rakesh
New Update
നിർമിത ബുദ്ധി, ഡീപ് ഫേക് സാമ്പത്തിക തട്ടിപ്പ് കേസ്; മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി

കോഴിക്കോട്: നിർമിത ബുദ്ധി, ഡീപ് ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓൺലൈനായി പണംതട്ടിയ കേസിൽ മുഖ്യപ്രതി ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷായെ (53) കോഴിക്കോട് കോടതിയിൽ ഹാജരാക്കി.ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇയാളെ ജയിലധികൃതരാണ് ട്രെയിൻ മാർഗം കേരളത്തിലെത്തിയച്ചത്.

ബുധനാഴ്ച തന്നെ പ്രതിയെ സി.ജെ.എം കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ജനുവരി 31 വരെ റിമാൻഡ് ചെയ്ത കോടതി, രണ്ടര മണിക്കൂർ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത സൈബർ ക്രൈം പൊലീസ് ചോദ്യം ചെയ്ത കൗശൽ ഷായെ വൈകീട്ട് വീണ്ടും തിഹാർ ജയിലിലേക്ക് തന്നെ കൊണ്ടുപോയി.

ജനുവരി 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പ്രതിയെ തിഹാർ ജയിലിൽ പോയി ചോദ്യം ചെയ്യുന്നതിന് കോടതി അന്വേഷണസംഘത്തിന് അനുമതി നൽകിയിട്ടുണ്ട്. പ്രതിക്കായി അഡ്വ. കെ. മുജീബ് റഹ്മാനാണ് കോടതിയിൽ ഹാജരായത്. കൗശൽ ഷാക്കായി വ്യാഴാഴ്ച ജാമ്യാപേക്ഷ നൽകും. കേസിൽ ഇയാളുടെ കൂട്ടാളികളായ മറ്റു പ്രതികളെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.

കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് കഴിഞ്ഞ ജൂലൈയിൽ കൗശൽ ഷാ ഉൾപ്പെട്ട സംഘം ഓൺലൈനായി 40,000 രൂപ തട്ടിയത്.രാജ്യത്ത് ആദ്യം രജിസ്റ്റർ ചെയ്ത നിർമിത ബുദ്ധി സാമ്പത്തിക തട്ടിപ്പ് കേസാണിത്.

artificial intelligence deep fake ai deep fake financial fraud case