ജാമ്യാപേക്ഷയിൽ നിർണായകം; രാഹുലിന് വീണ്ടും മെഡിക്കൽ പരിശോധന നടത്താൻ കോടതി നിർദേശം

കോടതി നിർദേശ പ്രകാരം ജനറൽ ആശുപത്രിയിലാണ് മെഡിക്കൽ പരിശോധന നടക്കുക .രാഹുലിന് ജാമ്യം ലഭിക്കുന്നതിൽ മെഡിക്കൽ പരിശോധന നിർണായകമാണ്

author-image
Greeshma Rakesh
New Update
ജാമ്യാപേക്ഷയിൽ നിർണായകം; രാഹുലിന് വീണ്ടും മെഡിക്കൽ പരിശോധന നടത്താൻ കോടതി നിർദേശം

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വിശദമായ മെഡിക്കൽ പരിശോധന നടത്താൻ കോടതി നിർദേശം.കോടതി നിർദേശ പ്രകാരം ജനറൽ ആശുപത്രിയിലാണ് മെഡിക്കൽ പരിശോധന നടക്കുക .രാഹുലിന് ജാമ്യം ലഭിക്കുന്നതിൽ മെഡിക്കൽ പരിശോധന നിർണായകമാണ്. രാവിലത്തെ മെഡിക്കൽ അനുസരിച്ച് രാഹുൽ മെഡിക്കൽ ഫിറ്റ് ആണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്റ്റേഷനിലെത്തിച്ചപ്പോൾ മാധ്യമങ്ങളോട് സംസാരിക്കാനും പൊലീസ് രാഹുലിനെ അനുവദിച്ചില്ല.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീഷനാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്.എന്നാൽ ഇവരെ ആരെയും അറസ്റ്റ് ചെയ്യാതെയാണ് നാലാം പ്രതിയായ രാഹുലിനെതിരായ പൊലീസ് നടപടി.

അനുമതിയില്ലാത്ത സമരം , പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഇത്രനാൾ തിരുവനന്തപുരത്തും ചൊവ്വാഴ്ച കൊല്ലത്തും എല്ലാം കൺമുന്നിൽ ഉണ്ടായിരുന്നിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് പുലർച്ചെ വീട് കയറിയത് എന്തിനെന്നു ചോദിച്ച പ്രതിപക്ഷം പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും ആരോപിച്ചു.

medical examination youth congress general hospital thiruvananthapuram rahul mamkootathil