അസ്ഫാക്കിന് വധശിക്ഷ; നാട്ടുകാര്‍ സഹായിച്ചില്ലെങ്കില്‍ പ്രതി നാടുവിട്ടേനെ, നന്ദിയറിയിച്ച് എഡിജിപി

സംസ്ഥാന സര്‍ക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്‌മെന്റിന്റെ റിസള്‍ട്ടാണിതെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.സമൂഹം തന്നെ മുന്നിട്ടിറങ്ങി. കൂടെ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി.

author-image
Priya
New Update
അസ്ഫാക്കിന് വധശിക്ഷ; നാട്ടുകാര്‍ സഹായിച്ചില്ലെങ്കില്‍ പ്രതി നാടുവിട്ടേനെ, നന്ദിയറിയിച്ച് എഡിജിപി

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്‌മെന്റിന്റെ റിസള്‍ട്ടാണിതെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.സമൂഹം തന്നെ മുന്നിട്ടിറങ്ങി. കൂടെ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി.

പ്രതിയെ വളരെ പെട്ടന്ന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. അതിന് സഹായിച്ചത് നാട്ടുകാരാണ്. നാട്ടുകാര്‍ സഹായിച്ചില്ലെങ്കില്‍ ഒരു പക്ഷെ പ്രതി നാടുവിട്ടേനെ. കേരള സമൂഹം ഒന്നാകെ കൂടെ നിന്നു.

കേരള പൊലീസിനെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. ഇദ്ദേഹം ഇതിന് മുമ്പും ഒരുപാട് കുറ്റകൃത്യങ്ങള്‍ ചെയ്തുവരികെയാണ്. ഇത്തരത്തിലുള്ള പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയതില്‍ കോടതിയോട് നന്ദി അറിയിക്കുന്നുവെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.

adgp m r ajith kumar aluva murder case