ചെന്നൈ: തമിഴ് നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്നാണ് അന്ത്യം. 70 വയസായിരുന്നു അദ്ദേഹത്തിന് . സംസ്കാരം വ്യാഴാഴ്ച വൈകീട്ട്. തമിഴ് സിനിമയിൽ തിളങ്ങിനിന്നിരുന്ന ടി.എസ്. ബാലയ്യയുടെ മകനാണ് രഘു ബാലയ്യ എന്ന ജൂനിയർ ബാലയ്യ. 1953 ജൂൺ 28നാണ് ജനിച്ചത്.
സിനിമകൾക്കു പുറമെ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് കരഗാട്ടക്കാരൻ, സുന്ദര കാണ്ഠം, വിന്നർ, സട്ടൈ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കൂടാതെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അജിത്ത് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ സിനിമയിലും പ്രധാന വേഷമാണ് ജൂനിയർ ബാലാജി കൈകാര്യം ചെയ്തത്.
മേൽനാട്ടു മരുമകൾ എന്ന സിനിമയിലൂടെയാണ് നടനായി രംഗപ്രവേശം. 2021 ലെ യെന്നങ്ക സർ ഉംഗ സട്ടം എന്ന ചിത്രമാണ് അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം.