അപകട മരണത്തില്‍ കേരളം 16-ാം സ്ഥാനത്ത്: അപകടങ്ങളില്‍ 3-ാം സ്ഥാനവും

കേരളത്തില്‍ റോഡപകടങ്ങളും അത് മൂലമുണ്ടാകുന്ന മരണത്തിന്റെയും കണക്കുകള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരത്തില്‍ കേരളം 13 ആം സ്ഥാനത്ത് ആണെങ്കിലും റോഡപകടങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഒട്ടും പിന്നിലല്ല.

author-image
Web Desk
New Update
അപകട മരണത്തില്‍ കേരളം 16-ാം സ്ഥാനത്ത്: അപകടങ്ങളില്‍ 3-ാം സ്ഥാനവും

തിരുവനന്തപുരം: കേരളത്തിലെ റോഡപകടങ്ങളുടെയും അപകട മരണത്തിന്റെയും കണക്കുകള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണത്തില്‍ കേരളം 13-ാം സ്ഥാനത്ത് ആണെങ്കിലും റോഡപകടങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഒട്ടും പിന്നിലല്ല.2022-ലെ റോഡ് ആക്‌സിഡന്റ് പട്ടികയില്‍ ഉത്തര്‍പ്രദേശിനെയും കര്‍ണാടകത്തെയും പിന്‍തള്ളി സംസ്ഥാനം മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ ഘടിപ്പിക്കുന്നതിന് മുമ്പുള്ള കണക്കാണിത്.

 

2021-ല്‍ 3,429 പേരാണ് കേരളത്തില്‍ റോഡപകടത്തില്‍ മരിച്ചത്.

2022-ല്‍ 4,317 പേരും മരിച്ചു.

 

41,746 അപകടങ്ങളില്‍ 22,595 മരണങ്ങള്‍ ഉണ്ടായ ഉത്തര്‍പ്രദേശാണ് മരണനിരക്കില്‍ മുന്നില്‍. 13.4 ശതമാനമാണ് ഇവിടെ മരണനിരക്ക്. 17,884 മരണവുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും, മഹാരാഷ്ട്ര (15,224) മൂന്നാം സ്ഥാനത്തുമാണ്.

 

13,427 മരണങ്ങള്‍ ഉണ്ടായ മധ്യപ്രദേശ് ആണ് നാലാം സ്ഥാനത്ത്. കര്‍ണാടകം (11,702) അഞ്ചാം സ്ഥാനത്തും. ആദ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലാണ് അപകടമരണത്തിന്റെ 73.8 ശതമാനവും ഉണ്ടായിരിക്കുന്നത്.

 

2022-ല്‍ സംസ്ഥാനത്ത് 534 ഇരുചക്രവാഹന യാത്രികര്‍ കൊല്ലപ്പെട്ടത് ഹെല്‍മെറ്റ് ധരിക്കാത്തത് കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2490 പേര്‍ക്ക് പരിക്ക് പറ്റി. അപകടങ്ങളിലേറെയും ഗ്രാമീണ മേഖലകളിലാണ്.

 

3227 പേര്‍ ഗ്രാമീണ റോഡുകളിലും 1090 പേര്‍ നഗരറോഡുകളിലും മരിച്ചു.2021-ല്‍ കേരളത്തില്‍ 37,729 റോഡപകടങ്ങള്‍ ഉണ്ടായിരുന്നു.

2022-ല്‍ ഇത് 43,910 ആയി ഉയര്‍ന്നു.

 

റോഡപകടങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 64,105 വാഹനാപകടങ്ങള്‍ ഉണ്ടായി. രണ്ടാം സ്ഥാനം മധ്യപ്രദേശിനാണ്. 54,432 അപകടങ്ങള്‍.

 

2019 മുതല്‍ രാജ്യത്തെ വാഹനാപകടങ്ങളില്‍ തമിഴ്നാട് ആണ് മുന്നില്‍. 2019 മുതലുള്ള കണക്കുകളില്‍ കേരളം സ്ഥിരമായി അഞ്ചാം സ്ഥാനത്തായിരുന്നു.

 

2023 ജൂണിനുശേഷം കേരളത്തില്‍ റോഡപകടത്തിലുള്ള മരണനിരക്ക് കുറഞ്ഞുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാരും നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.അപകടകാരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്ന വ്‌ലോഗ്‌സിന്റെ വീഡിയോ ശേഖരിച്ച ശേഷം നടപടി എടുക്കാന്‍ തമിഴ്‌നാട് എഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 92 പേര്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.

 

 

 

kerala accidents road accidents latsets news newsupdates