6 വയസ്സുകാരിയെ തട്ടുകൊണ്ടുപോയ കേസ്; പിന്നിൽ വീടുമായി അടുത്ത ബന്ധമുള്ളവരെന്ന് സൂചന നൽകി പൊലീസ്

അതെസമയം വീടുമായി അടുത്ത ബന്ധമുള്ളവരാണു കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് നൽകുന്ന സൂചന. യുവതി ഉൾപ്പെടെ 2 പേർ നിരീക്ഷണത്തിലാണ്.

author-image
Greeshma Rakesh
New Update
6 വയസ്സുകാരിയെ തട്ടുകൊണ്ടുപോയ കേസ്; പിന്നിൽ വീടുമായി അടുത്ത ബന്ധമുള്ളവരെന്ന് സൂചന നൽകി പൊലീസ്

കൊല്ലം: ഓയൂരിൽ നിന്ന് 6 വയസ്സുകാരി അബിഗേയലിനെ തട്ടിക്കൊണ്ടു പോയ അജ്ഞാത സംഘത്തെ പിടികൂടാനാകാതെ പൊലീസ്.കുട്ടിയെ കണ്ടെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികളിലേയ്ക്ക് പൊലീസിന് എത്താൻ ‌ കഴിയാത്തതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.

അതെസമയം വീടുമായി അടുത്ത ബന്ധമുള്ളവരാണു കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് നൽകുന്ന സൂചന. യുവതി ഉൾപ്പെടെ 2 പേർ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. ക്വട്ടേഷൻ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് ട്യൂഷന് പോകുന്നതിനിടെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജിയെ ബുധനാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ഒരു സ്ത്രീ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചുപോയി എന്നാണ് ദൃക്‌സാക്ഷികൾ പൊലീസിന് നൽകിയ മൊഴി.

പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. നേരത്തെ ചില കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 

സഹോദരന് മുന്നിൽവെച്ചാണ് അറു വയസ്സുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനൽകാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തിയിരുന്നു.

രാത്രിയിൽ ഉടനീളം പൊലീസും നാട്ടുകാരും കൊല്ലം വ്യാപക പരിശോധന നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. പാരിപ്പള്ളിയിലെ കടയിലെത്തി ഫോൺ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രവും കാറിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

kerala police Investigation kollam missing case abigail kidnapping case abigail sara reji found Oyoor Kidnapping