കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന് വന്‍ തിരിച്ചടി, ഇഡി നടപടി ശരിവച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് എ സി മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ശരിവച്ചു. എസി മൊയ്തീന്റെ എതിര്‍പ്പ് ഡല്‍ഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയാണ് തള്ളിയത്.

author-image
Web Desk
New Update
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന് വന്‍ തിരിച്ചടി, ഇഡി നടപടി ശരിവച്ചു

 

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് എ സി മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ശരിവച്ചു. എസി മൊയ്തീന്റെ എതിര്‍പ്പ് ഡല്‍ഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയാണ് തള്ളിയത്.

എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എ സി മൊയ്തീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മൊയ്തീന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസില്‍ അന്വേഷണം നേരിടുന്ന ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ സി മൊയ്തീന്‍. ഈ സാഹചര്യത്തില്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി ലോണ്‍ നേടിയതില്‍ എസി മൊയ്തീന് പങ്കുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

karuvannur bank fraud case thrissur kerala a c moitheen