ന്യൂഡല്‍ഹി: തീരക്കടലില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുന്ന പദ്ധതി തമിഴ്‌നാട്ടില്‍ കന്യാകുമാരി അടക്കമുള്ള മേഖലകളില്‍ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും. കാറ്റാടിപ്പാടം സ്ഥാപിക്കുന്നതിനുള്ള ആദ്യ ടെന്‍ഡര്‍ കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം 2024 ഫെബ്രുവരി 1ന് വിളിക്കും.രാജ്യത്ത് ആദ്യമായാണ് തീരക്കടലില്‍ കാറ്റാടിപ്പാടം നിര്‍മ്മിക്കുന്നത്.
കടലില്‍ 1443 ചതുരശ്ര കിലോമീറ്ററില്‍ 7 ബ്ലോക്കുകളായിട്ടാണ് ആദ്യഘട്ടത്തില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുന്നത്. പിന്നീട് ഇത് 14 ബ്ലോക്കുകളാക്കും. ഇതില്‍ നിന്ന് 7,215 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. കടലില്‍ തടസ്സങ്ങളില്ലാതെ ശക്തമായ കാറ്റ് ലഭിക്കുമെന്നതാണ് പദ്ധതിയുടെ മെച്ചം.
തമിഴ്‌നാടിനു പുറമേ ഗുജറാത്തിലും പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ട്.
രാജ്യത്തെ 7,600 കിലോമീറ്റര്‍ തീരക്കടല്‍, കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പി ക്കാന്‍ അനുയോജ്യമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു.
2015ലാണ് തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലില്‍ കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ദേശീയ നയത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. എന്നാല്‍ തുടര്‍നടപടിയുണ്ടായില്ല.