ചായ ചോദിച്ചു; ഭര്‍ത്താവിന്റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തി ഭാര്യ മുങ്ങി, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

ചായ ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം.

author-image
Priya
New Update
ചായ ചോദിച്ചു; ഭര്‍ത്താവിന്റെ കണ്ണില്‍  കത്രിക കൊണ്ട് കുത്തി ഭാര്യ മുങ്ങി, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

ലഖ്നൗ: ചായ ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം.

അങ്കിതിനാണ് പരിക്കേറ്റത്.മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അങ്കിത് വിവാഹിതനാകുന്നത്. ഏതാനും നാളുകളായി അങ്കിതും ഭാര്യയും തമ്മില്‍ ഗാര്‍ഹിക പ്രശ്നങ്ങളെച്ചൊല്ലി ദിവസേന വഴക്ക് ഉണ്ടാകാറുണ്ട്.

സംഭവത്തിന് മൂന്നു ദിവസം മുമ്പ് ഭര്‍ത്താവ് ഉപദ്രവിക്കുന്നു എന്നു കാണിച്ച് യുവതി അങ്കിതിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം അങ്കിത് ഒരു കപ്പ് ചായ ചോദിച്ചതോടെ ഭാര്യ കത്രികയെടുത്ത് ഭര്‍ത്താവിന്റെ കണ്ണില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

കരച്ചില്‍ കേട്ട് അങ്കിതിന്റെ സഹോദരന്റെ ഭാര്യയും കുട്ടികളും ഓടിയെത്തി. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതിനിടെ യുവതി വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. യുവതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Crime lucknow