കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെന്‍ഷന്‍ എന്തുകൊണ്ട് നല്‍കിയില്ലെന്ന് വ്യക്തമാക്കാന്‍ സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിയില്‍ ഇന്ന് മറുപടി നല്‍കും. പെന്‍ഷന്‍ നല്‍കാത്ത പക്ഷം മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.
കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. അതേസമയം, പെന്‍ഷന്‍ മുടങ്ങിയിതിനെതിരെയുള്ള മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് കോടതി പറഞ്ഞിരുന്നു. പണം കൊടുക്കാന്‍ പറ്റില്ലെങ്കില്‍ മരുന്നിന്റേയും ആഹാരത്തിന്റേയും ചെലവെങ്കിലും കൊടുക്കുവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.