ഹൈദരാബാദ്: തൊഴില്‍ പറഞ്ഞാല്‍ ബിസിനസ്സുകാരനാണ്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. പിന്നീട് ബിജെപി പാളയത്തില്‍ ചേക്കേറി.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എത്തിയതോടെ തെലങ്കാനയില്‍ ഒരു റിയല്‍ ഹീറോ ഉണ്ട്! കാട്ടിപ്പള്ളി വെങ്കട്ട രമണ റെഡ്ഡി. ബിജെപി ടിക്കറ്റില്‍ കാമറെഡ്ഡി അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രാമണ റെഡ്ഡി തെലങ്കാനയിലെ രണ്ട് അതികായന്മാരെയാണ് തോല്‍പ്പിച്ചത്.
തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പൈനറുമായ രേവന്ത് റെഡ്ഡിയെയും പിന്നെ തെലങ്കാനയുടെ മുഖ്യമന്ത്രി സാക്ഷാല്‍ ചന്ദ്രശേഖര റാവുവിനെയും! കെവിആര്‍ എന്നറിയപ്പെടുന്ന കാട്ടിപ്പള്ളി വെങ്കട്ട രമണ റെഡ്ഡി 11,736 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കെസിആര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ കെവിആര്‍ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണ ശേഷം 2014 ലെ ബിആര്‍എസിനെ (മുന്‍ ടിആര്‍എസ്) പിന്തുണച്ചു. 2018 തിരഞ്ഞെടുപ്പിനു മുന്നോടിയായി കെവിആര്‍ ബിജെപിയിലെത്തി.
ബിആര്‍എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് അദ്ദേഹം ബിജെപി പാളയത്തില്‍ എത്തിയത്