ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ ഹല്‍ദി ആഘോഷത്തിനിടെ മതില്‍ ഇടിഞ്ഞ് വീണ് 6 പേര്‍ മരിച്ചു. ഒരു കുട്ടിയും അഞ്ചു സത്രീകളുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹല്‍ദി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രക്കിടെയാണ് അപകടം.
ചെണ്ടമേളങ്ങള്‍ക്ക് പിന്നാലെ നീങ്ങിയ വനിതകള്‍ക്കുമേലെയാണ് മതില്‍ ഇടിഞ്ഞത്. നിരവധി വീടുകള്‍ നിറഞ്ഞ ചെറിയപ്രദേശത്തായിരുന്നു അപകടം. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.