'ഗാസയില്‍ ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു': ലോകാരോഗ്യ സംഘടന

ഗാസയില്‍ ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം പറഞ്ഞു.

author-image
Priya
New Update
'ഗാസയില്‍ ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു': ലോകാരോഗ്യ സംഘടന

ടെല്‍അവീവ്: ഗാസയില്‍ ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം പറഞ്ഞു.

കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതേസമയം, ഇസ്രയേല്‍ സൈന്യം വടക്കന്‍ ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് നേരെയും ആക്രമണം നടത്തി.

വ്യോമാക്രമണത്തില്‍ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്ന നിരവധി പലസ്തീനികള്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണം നടന്നിരുന്നു.

ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് അവിടെ മരിക്കുന്നത്. ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

who israel hamas war gaza