വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി; ഔദ്യോഗികമായി പ്രഖ്യാപിച്ചു

വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി.ശനിയാഴ്ച രാവിലെ ചേര്‍ത്തല എസ്എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മുഖ്യ വരണാധികാരി രാജേഷ് കണ്ണനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

author-image
webdesk
New Update
വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി; ഔദ്യോഗികമായി പ്രഖ്യാപിച്ചു

ചേര്‍ത്തല: വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി.ശനിയാഴ്ച രാവിലെ ചേര്‍ത്തല എസ്എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മുഖ്യ വരണാധികാരി രാജേഷ് കണ്ണനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഡോ. എം.എന്‍.സോമന്‍ ചെയര്‍മാനും തുഷാര്‍ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയുമാകും. ഡോ: ജി.ജയദേവനാണ് ട്രഷറര്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഔദ്യോഗികപക്ഷത്തിന് എതിരില്ല. പുതിയ ഭാരവാഹികള്‍ 27ന് ചുമതലയേല്‍ക്കും.

വിജയികള്‍: എസ്.ആര്‍.എം.അജി, മോഹന്‍ ശങ്കര്‍, എന്‍.രാജേന്ദ്രന്‍, കെ.പത്മകുമാര്‍, എ.സോമരാജന്‍, കെ.ആര്‍.ഗോപിനാഥ്, പി.എന്‍.രവീന്ദ്രന്‍, സന്തോഷ് അരയക്കണ്ടി, മേലാന്‍കോട് വി.സുധാകരന്‍, ഡോ. എ.വി.ആനന്ദരാജ്, പി.സുന്ദരന്‍, കെ.അശോകന്‍ പണിക്കര്‍, സംഗീത വിശ്വനാഥന്‍, പ്രേമരാജ്, എ.ജി.തങ്കപ്പന്‍, പി.എന്‍.നടരാജന്‍, പി.വി.ബിനേഷ് പ്ലാത്താനത്ത്. വിദഗ്ധ അംഗങ്ങള്‍: ഡോ. ജയറാം, മേലാന്‍കോട് വി.സുധാകരന്‍, പ്രദീപ് വിജയന്‍.

ട്രസ്റ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തെ മുഴുവന്‍ സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു.എക്‌സിക്യൂട്ടീവ് അംഗങ്ങളും ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരുടെ ആകെ എണ്ണം 21 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. 13 മുതല്‍ 21 വരെയാകാമെന്നാണ് ട്രസ്റ്റ് ഭരണഘടന പറയുന്നത്. ആകെ ലഭിച്ച 21 പത്രികയും സൂക്ഷ്മപരിശോധനയില്‍ അംഗീകരിച്ചു.

Latest News newsupdate sn trust vellappalli nadesan vellappalli