പത്താം തവണയും എതിരില്ലാതെ; ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി ചുമതലയേറ്റു

എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തുടര്‍ച്ചയായി പത്താം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍ ചുമതലയേറ്റു.

author-image
Web Desk
New Update
പത്താം തവണയും എതിരില്ലാതെ; ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി ചുമതലയേറ്റു

ചേര്‍ത്തല: എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തുടര്‍ച്ചയായി പത്താം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍ ചുമതലയേറ്റു. ട്രസ്റ്റ് ആസ്ഥാനമായ കൊല്ലത്ത് തിങ്കളാഴ്ച രാവിലെ 10 നാണ് സ്ഥാനമേറ്റത്. മറ്റ് ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനമേറ്റു.

ഇത്തവണത്തെ വിജയത്തോടെ എസ്.എന്‍ ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി എത്തിയിട്ട് 28 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ട്രസ്റ്റിന്റെ ചരിത്രത്തില്‍ കൂടുതല്‍ കാലം സെക്രട്ടറി
സ്ഥാനത്തിരുന്നയാള്‍ വെള്ളാപ്പള്ളിയാണ്. 1996 ഫെബ്രുവരി 3 നാണ് വെള്ളാപ്പള്ളി സെക്രട്ടറിയായി ആദ്യം ചുമതലയേല്‍ക്കുന്നത്. ഇതിനകം അഞ്ച് ചെയര്‍മാന്‍മാരോടൊപ്പം വെള്ളാപ്പള്ളി
പ്രവര്‍ത്തിച്ചു. ഡോ. കെ.കെ.രാഹുലനായിരുന്നു ആദ്യ ചെയര്‍മാന്‍. പിന്നീട് ഉണ്ണീരിക്കുട്ടി, കമലാസനന്‍ വൈദ്യര്‍, പട്ടത്തുവിള ദാമോദരന്‍ മുതലാളി എന്നിവരും ചെയര്‍മാന്‍മാരായി. കഴിഞ്ഞ 5 തവണയായി ഡോ. എം. എന്‍. സോമനാണ് ചെയര്‍മാന്‍.

മികച്ച സംഘാടക മികവിലൂടെ ട്രസ്റ്റ് അംഗങ്ങളെയും സമുദായത്തേയും കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതാണ് വെള്ളാപ്പള്ളിയുടെ കരുത്ത്. രണ്ടായിരത്തോളം വരുന്ന ബോര്‍ഡ്
അംഗങ്ങളെ എല്ലാവരേയും നേരിട്ട് അറിയാമെന്നതാണ് അദ്ദേഹത്തിന്റെ ശക്തി. വെള്ളാപ്പള്ളി ചുമത ലയേല്‍ക്കുമ്പോള്‍ ട്രസ്റ്റിന് 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 143 സ്ഥാപനങ്ങളായി വര്‍ദ്ധിച്ചു. നൂറുശതമാനത്തോളം വര്‍ദ്ധന. മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ നിന്ന് തന്റെ സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ വെള്ളാപ്പള്ളി നടത്തിയ പരിശ്രമമാണ് ഈ നേട്ടത്തിന് കാരണം.

kerala sn trust vallappalli natesan