പ്രതീക്ഷയോടെ സീല്‍ക്യാര; ടണലിലെ രക്ഷാദൗത്യം അന്തിമ ഘട്ടത്തില്‍, രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്ക് 41 കിടക്കകളുള്ള ആശുപത്രി

ഉത്തരാഖണ്ഡിലെ സീല്‍ക്യാര ടണലിലെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് കടന്നു. 10 മീറ്ററോളം പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ തുടരുകയാണ്.

author-image
Priya
New Update
പ്രതീക്ഷയോടെ സീല്‍ക്യാര; ടണലിലെ രക്ഷാദൗത്യം അന്തിമ ഘട്ടത്തില്‍, രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്ക് 41 കിടക്കകളുള്ള ആശുപത്രി

 

ഡല്‍ഹി: ഉത്തരാഖണ്ഡിലെ സീല്‍ക്യാര ടണലിലെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് കടന്നു. 10 മീറ്ററോളം പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ തുടരുകയാണ്.

സ്റ്റീല്‍ പാളികള്‍ മുറിച്ചുമാറ്റാനുള്ള രക്ഷാദൗത്യ സംഘത്തിന്റെ ശ്രമവും പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി ദൗത്യം അവസാന ഘട്ടത്തില്‍ എത്താറായപ്പോള്‍ സ്റ്റീല്‍ റോഡില്‍ ഡ്രില്ലര്‍ ഇടിച്ചുനിന്നതോടെ ഓഗര്‍ മെഷീന്റെ ബ്ലേഡ് തകാരാറിലായിരുന്നു.

ഇതോടെ ദൗത്യം വീണ്ടും വൈകി. തടസ്സമുള്ള ഇരുമ്പുഭാഗം എന്‍ഡിആര്‍എഫ് മുറിക്കുന്നുണ്ട്. കഴിഞ്ഞ 12 ദിവസത്തോളമായി 41 തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇതിനുശേഷം പൈപ്പ് ഇടുന്നത് തുടരും. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താന്‍ ഇനി പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്ന് ട്രഞ്ച്‌ലസ് മെഷീന്‍ വിദഗ്ധന്‍ കൃഷ്ണന്‍ ഷണ്‍മുഖന്‍ ബുധനാഴ്ച അറിയിച്ചിരുന്നു.

അടുത്ത മണിക്കൂറില്‍ തന്നെ ശുഭ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്കായി 41 കിടക്കകളുള്ള ആശുപത്രി ഒരുക്കിയിട്ടുണ്ട്. ഉത്തരകാശിയില്‍ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.

uttarakhand tunnel rescue