വാഷിംഗ്ടണ്‍: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ഇസ്രായേല്‍-സൗദി അറേബ്യ ബന്ധം സാധാരണ നിലയിലാക്കാനുള്ള സാധ്യതയെ തടസ്സപ്പെടുത്തുമെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.
വാഷിംഗ്ടണ്‍ ഇസ്രായേലിന് സഹായം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുക കൂടിയാണ് ഹമാസ് ആക്രമണത്തിന്റെ ഉദ്ദേശം,'' സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലിങ്കന്‍ പറഞ്ഞു.
സൗദി അറേബ്യയുമായി തന്റെ രാജ്യം സമാധാനത്തിന്റെ പാതയിലാണെന്ന് വിശ്വസിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇത് പശ്ചിമേഷ്യയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു.
ഏറ്റവും പുതിയ ആക്രമണം ഉണ്ടായിട്ടും സൗദി-ഇസ്രായേല്‍ ബന്ധം പുനസ്ഥാപിക്കുന്നതില്‍ ഇപ്പോഴുണ്ടായ ആക്രണം കാരണമാകരുതെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രായേലില്‍ നിരവധി അമേരിക്കക്കാര്‍ കൊലചെയ്യപ്പെടുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത റിപ്പോര്‍ട്ടുകള്‍ അമേരിക്ക പരിശോധിച്ച് വരികയാണെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിനെതിരായ ആക്രമണത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച അമേരിക്ക, ഇസ്രായേലിനുള്ള അമേരിക്കയുടെ സഹായത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
'മാനുഷിക തലത്തില്‍, ഭയാനകമായ ദുരന്തം' എന്നാണ് ആക്രമണത്തെ ബൈഡന്‍വിശേഷിപ്പിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തന്റെ പിന്തുണ അറിയിച്ചതായും ബൈഡന്‍ പറഞ്ഞു.
ഇസ്രായേലിനും ഫലസ്തീനിനുമിടയില്‍ നടന്ന അക്രമത്തില്‍ ചൈനയും ആശങ്ക അറിയിച്ചിട്ടുണ്ട്.ഇരുവിഭാഗവും
സംയമനം പാലിക്കാനും, ഉടനടി വെടിവയ്പ്പ് നിര്‍ത്തി സാധാരണക്കാരെ സംരക്ഷിക്കാനും, ചൈനീസ് വിദേശകാര്യ മന്ത്രാലയംഅഭ്യര്‍ത്ഥിച്ചു.