ഹലാല്‍ ടാഗുള്ള ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് യുപി സര്‍ക്കാര്‍

ഹലാല്‍ ടാഗ് പതിച്ച ഉല്‍പ്പന്നങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

author-image
Priya
New Update
ഹലാല്‍ ടാഗുള്ള ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് യുപി സര്‍ക്കാര്‍

 

ലഖ്നൗ: ഹലാല്‍ ടാഗ് പതിച്ച ഉല്‍പ്പന്നങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, കയറ്റുമതിക്ക് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമല്ല. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ ഹലാലിന്റെ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വാങ്ങല്‍, വില്‍പന എന്നിവ നടത്തുന്ന ആളുകള്‍ക്കും സ്ഥാപനത്തിനും എതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു സമാന്തര സംവിധാനമാണ്. ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശം പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 29 ല്‍ നല്‍കിയിരിക്കുന്ന അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ഉള്ളൂ.

അവര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കി. വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വില്‍പ്പന കൂട്ടാന്‍ ആളുകളുടെ മതവികാരം ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഒരു കമ്പനിക്കും മറ്റ് ചില സംഘടനകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.

utharpradesh halal