ഇസ്രയേല്‍- ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ; അുകൂലിച്ച് 120 രാജ്യങ്ങള്‍, പ്രമേയം പാസായി

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ. 14 രാജ്യങ്ങള്‍ എതിര്‍ത്തെങ്കില്‍ പോലും ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി.

author-image
Priya
New Update
ഇസ്രയേല്‍- ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ; അുകൂലിച്ച് 120 രാജ്യങ്ങള്‍, പ്രമേയം പാസായി

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ. 14 രാജ്യങ്ങള്‍ എതിര്‍ത്തെങ്കില്‍ പോലും ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി.

120 രാജ്യങ്ങളാണ് പ്രമേയത്തെ അുകൂലിച്ചത്. വോട്ടെടുപ്പില്‍ നിന്ന്

ഇന്ത്യയടക്കം 45 രാജ്യങ്ങള്‍ വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

പ്രമേയം അപകീര്‍ത്തികരമെന്ന് ഇസ്രയേലിന്റെ പ്രതികരണം.അതേസമയം, ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കുന്നുണ്ട്. ഗാസയില്‍ ടാങ്കുകള്‍ അടക്കം വിന്യസിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയിലെ വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും തകര്‍ന്നു.  മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി തകര്‍ന്നു എന്ന് മൊബൈല്‍ സര്‍വീസ് കമ്പനി സ്ഥിരീകരിച്ചു.

israel hamas war un