യുനെസ്‌കോ ലേണിംഗ് സിറ്റി കേഡറ്റ് പദ്ധതിയുടെ എഡ്യൂക്കേഷണല്‍ പാര്‍ട്ണര്‍ ആയി ഇലാന്‍സ്

യുനെസ്‌കോ ലേണിംഗ് സിറ്റിയുടെ ഭാഗമായി തൃശ്ശൂര്‍ കോര്‍പറേഷനിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന യുനെസ്‌കോ ലേണിംഗ് സിറ്റി കേഡറ്റ് പ്രോഗ്രാം തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

author-image
Web Desk
New Update
യുനെസ്‌കോ ലേണിംഗ് സിറ്റി കേഡറ്റ് പദ്ധതിയുടെ എഡ്യൂക്കേഷണല്‍ പാര്‍ട്ണര്‍ ആയി ഇലാന്‍സ്

തൃശ്ശൂര്‍: യുനെസ്‌കോ ലേണിംഗ് സിറ്റിയുടെ ഭാഗമായി തൃശ്ശൂര്‍ കോര്‍പറേഷനിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന യുനെസ്‌കോ ലേണിംഗ് സിറ്റി കേഡറ്റ് പ്രോഗ്രാം തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യര്‍ത്ഥികളെ അന്താരാഷ്ട്ര പൗരന്മാരായി വളര്‍ത്താനും അവരുടെ സര്‍വതോമുഖ വികസനവുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മേയര്‍ പറഞ്ഞു.

തൃശ്ശൂര്‍ വിമല കോളേജില്‍ നടന്ന ചടങ്ങില്‍ മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി. കേരള ഇന്‍സ്റ്റ്യൂട്ട് ഒഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനിലെ അര്‍ബന്‍ ചെയര്‍ പ്രൊഫസര്‍ ഡോ. അജിത് കളിയത്ത് പരിപാടിയില്‍ വിശിഷ്ട സാന്നിധ്യം വഹിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ എന്‍.കെ.ഗോപകുമാര്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ. വില്ലി, രാധിക വി അശോകന്‍. ശ്യാമള വേണുഗോപാല്‍, വിമല കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍. ബീന, ഇലാന്‍സ് സിഇഒ ജിഷ്ണു പി.വി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ലേണിംഗ് സിറ്റി അപ്പെക്‌സ് കമ്മിറ്റി കണവീനര്‍ അഡ്വ അനിസ് അഹമ്മദ് സ്വാഗതവും അപ്പെക്‌സ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ സുബി സുകുമാരന്‍ നന്ദിയും പറഞ്ഞു. കോര്‍പറേഷന്‍ പരിധിയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചാണ് UNESCO Learning City Cadets പദ്ധതി ഒരുക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ സര്‍വതോമുഖ വികസനമാണ് കേഡറ്റിന്റെ ലക്ഷ്യം. അതിനായി വിവിധ വിഷയങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകള്‍, ഇന്ററാക്ടീവ് സെഷന്‍സ്, ഫീല്‍ഡ് വര്‍ക്ക്, സെമിനാറുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ആറ് മേഖലകളായി വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.

education elance UNESCO Learning City