'ആധാര്‍ പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല': ആധാര്‍ അതോറിറ്റി

ആധാര്‍ പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് യുഐഡിഎഐ (ആധാര്‍ അതോറിറ്റി). ഇതുമായി ബന്ധപ്പെട്ട അറിയിപ്പും പുതിയതായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ചേര്‍ക്കുന്നുണ്ട്.

author-image
Web Desk
New Update
'ആധാര്‍ പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല': ആധാര്‍ അതോറിറ്റി

ന്യൂഡല്‍ഹി: ആധാര്‍ പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് യുഐഡിഎഐ (ആധാര്‍ അതോറിറ്റി). ഇതുമായി ബന്ധപ്പെട്ട അറിയിപ്പും പുതിയതായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ചേര്‍ക്കുന്നുണ്ട്.

പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ പ്രായം തെളിയിക്കാന്‍ നല്‍കേണ്ട രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ ഒഴിവാക്കുകയും ചെയ്തു. ആധാറെടുക്കുമ്പോള്‍ നല്‍കിയ രേഖകളിലെ ജനനത്തീയതിയാണു കാര്‍ഡിലുള്ളതെന്ന മുന്നറിയിപ്പും യുഐഡിഎഐ അറിയിപ്പിലുണ്ട്.

ഇനി ആധാറിലെ ജനനത്തീയതിയുടെ ആധികാരികതയുടെ ഉത്തരവാദിത്തം ആധാര്‍ അതോറിറ്റിക്ക് ഇല്ല. വര്‍ഷങ്ങളായി പല കോടതികളിലും ആധാര്‍ പ്രായം തെളിയിക്കാനുള്ള രേഖയല്ലെന്ന് ആണ് യുഐഡിഎഐ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.

കോടതികളും ഇതു തന്നെ ആവര്‍ത്തിച്ചു. ആദ്യമായാണ് ഇക്കാര്യം ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്നത്.

aadhaar uidai