'ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മാമോദീസ സ്വീകരിക്കുന്നതില്‍ തടസ്സമില്ല'

മാമോദീസ ചടങ്ങുകളില്‍ തല തൊട്ടപ്പനും തല തൊട്ടമ്മയും ആവാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ അനുവദിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബുധനാഴ്ചയാണ് മാര്‍പ്പാപ്പയുടെ അനുമതി പ്രസിദ്ധീകരിച്ചത്.

author-image
Priya
New Update
'ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മാമോദീസ സ്വീകരിക്കുന്നതില്‍ തടസ്സമില്ല'

 

വത്തിക്കാന്‍: മാമോദീസ ചടങ്ങുകളില്‍ തല തൊട്ടപ്പനും തല തൊട്ടമ്മയും ആവാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ അനുവദിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബുധനാഴ്ചയാണ് മാര്‍പ്പാപ്പയുടെ അനുമതി പ്രസിദ്ധീകരിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ ഹോര്‍മോണ്‍ തെറാപ്പിയോ ലിംഗമാറ്റ ശസ്ത്രക്രിയയോ ചെയ്തവരാകട്ടെ അവര്‍ക്ക് മാമോദീസ സ്വീകരിക്കുന്നതില്‍ തടസമില്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.

ഭിന്ന ലിംഗത്തിലുള്ളവരെ സഭാ സമൂഹത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന ശക്തമായ നിലപാടാണ് മാര്‍പ്പാപ്പ സ്വീകരിച്ചത് എന്ന പ്രതികരണമാണ് ആഗോള തലത്തില്‍ ലഭിക്കുന്നത്.

മുന്‍പ് ഇത്തരത്തിലുള്ള മാമോദീസയ്ക്ക് അനുമതിയുണ്ടായിരുന്നില്ല.

മാമോദീസ, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ട്രാന്‍സ് വിഭാഗത്തില്‍പെട്ടവരെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്.

പ്രായപൂര്‍ത്തിയായ ട്രാന്‍സ് വ്യക്തികള്‍ക്ക് തല തൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നതിന് തടസമില്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. സഭാ സമൂഹത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ പരമായ വലിയ വിവാദങ്ങള്‍ ഉയരുന്നില്ലെന്ന് ഉറപ്പിച്ചതിന് ശേഷം ഇത്തരം നടപടിയെടുക്കേണ്ടത് എന്നും മാര്‍പ്പാപ്പ നിര്‍ദ്ദേശം നല്‍കി.

വിവാഹങ്ങളില്‍ ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ പങ്കെടുക്കുന്നതിന് നിഷേധിക്കാന്‍ തക്കതായ കാരണമില്ലെന്നും മാര്‍പ്പാപ്പ കുറിപ്പില്‍ വ്യക്തമാക്കുന്നു. 2015ലെ നിരീക്ഷണങ്ങളില്‍ നിന്ന് വിഭിന്നമാണ് നിലവിലെ നിര്‍ദ്ദേശം.

pope francis transgender