കോണ്‍ഗ്രസിന് 139 വയസ്സ്; രാജ്യത്ത് വിപുലമായ പരിപാടികള്‍, മഹാറാലി നാഗ്പൂരില്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139 -ാം സ്ഥാപകദിനമാണ് ഇന്ന്. ഇതോടനുബന്ധിച്ച് എ ഐ സി സി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

author-image
Priya
New Update
കോണ്‍ഗ്രസിന് 139 വയസ്സ്; രാജ്യത്ത് വിപുലമായ പരിപാടികള്‍, മഹാറാലി നാഗ്പൂരില്‍

 

ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139 -ാം സ്ഥാപകദിനമാണ് ഇന്ന്. ഇതോടനുബന്ധിച്ച് എ ഐ സി സി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രാവിലെ 9:30 ന് പതാക ഉയര്‍ത്തും.സ്ഥാപക ദിനത്തോടനുബന്ധിച്ച് ഞങ്ങള്‍ തയ്യാറാണെന്ന മുദ്രാവാക്യവുമായി നാഗ് പൂരില്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

ലോക് സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു. സ്ഥാപകദിനത്തില്‍ സംസ്ഥാനങ്ങളിലെല്ലാം വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ പി സി സികളും സംഘടിപ്പിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി കേരള പ്രദേശ് കമ്മിറ്റിയും ഇന്ന് വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷം നടത്തുന്നുണ്ട്. കെ പി സി സി ആസ്ഥാനത്ത് രാവിലെ 10 ന് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയും കേക്ക് മുറിച്ചും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എം പി, കെ പി സി സി - ഡി സി സി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

indian national congress