ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷത്തില്‍ കനത്ത പുക; ലോകത്തിലെ 10 മലിന നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍

ദീപാവലി ആഘോഷത്തിന് ശേഷം അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തിലെ 10 നഗരങ്ങളില്‍ ഇന്ത്യയിലെ നഗരങ്ങളും. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് അന്തരീക്ഷത്തില്‍ കനത്ത പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മലീനികരണ നഗരങ്ങളുടെ പട്ടികയില്‍ പത്തില്‍ ഇടം നേടിയത്.

author-image
Priya
New Update
ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷത്തില്‍ കനത്ത പുക; ലോകത്തിലെ 10 മലിന നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് ശേഷം അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തിലെ 10 നഗരങ്ങളില്‍ ഇന്ത്യയിലെ നഗരങ്ങളും. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് അന്തരീക്ഷത്തില്‍ കനത്ത പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മലീനികരണ നഗരങ്ങളുടെ പട്ടികയില്‍ പത്തില്‍ ഇടം നേടിയത്. 

ഡല്‍ഹിയിലെ ദീപാവലി ആഘോഷം കഴിഞ്ഞതിന് പിന്നാലെ പല പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക (എക്യുഐ) അപകടകരമായ നിലയിലെത്തിയിട്ടുണ്ട്.

പല സംസ്ഥാനങ്ങളിലും 700 വരെ ഉയര്‍ന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് ഒന്നാമത്.കൊല്‍ക്കത്ത നാലാം സ്ഥാനത്തും മുംബൈ  എട്ടാം സ്ഥാനത്തുമാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400 കടന്നാല്‍ അത് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാനും നിലവിലുള്ള രോഗങ്ങള്‍ വര്‍ധിക്കാനും കാരണമാകും.

ഞായറാഴ്ച വൈകുന്നേരം മുതല്‍ ഡല്‍ഹിയില്‍ അന്തരീക്ഷം മലിനമായതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയായതോടെ എക്യുഐ 680ലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Diwali air pollution