ഭീകരന്‍ അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി, ദേവിക റൊതാവന്‍; ഏറ്റവും പ്രായം കുറഞ്ഞ സാക്ഷി!

ലോകത്തെ നടുക്കിയ 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണം. കേസിലെ നിര്‍ണായക സാക്ഷികളിലൊരാള്‍ വെറും ഒന്‍പത് വയസ് പ്രായമുള്ള പെണ്‍കുട്ടിയായിരുന്നു.

author-image
Web Desk
New Update
ഭീകരന്‍ അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി, ദേവിക റൊതാവന്‍; ഏറ്റവും പ്രായം കുറഞ്ഞ സാക്ഷി!

 

ലോകത്തെ നടുക്കിയ 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണം. കേസിലെ നിര്‍ണായക സാക്ഷികളിലൊരാള്‍ വെറും ഒന്‍പത് വയസ് പ്രായമുള്ള പെണ്‍കുട്ടിയായിരുന്നു. ഭീകരാക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ദേവിക റൊതാവന്‍.

ഭീകരാക്രമണത്തിനിടെ കാലിനു വെടിയേറ്റ ദേവിക, കോടതി മുറിയില്‍ തിരിച്ചറിഞ്ഞു, കേസിലെ പ്രതി അജ്മല്‍ കസബിനെ! കേസില്‍ ഏറെ നിര്‍ണായകമായ മൊഴി. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തില്‍ 25 കാരിയായ ദേവികയും വാര്‍ത്തകളില്‍ നിറയുന്നു.

ഛത്രപതി ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ദേവികയുടെ കാലില്‍ വെടിയേറ്റത്. ഒന്‍പതുകാരിക്കു നേരെ നിറയൊഴിച്ചത് അജ്മല്‍ കസബും. കേസിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷിയായിരുന്നു ദേവിക.

റെയില്‍വെ സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ 50 പേരാണ് മരിച്ചത്. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുംബൈ സന്ദര്‍ശിച്ചപ്പോള്‍ ദേവികയെ കാണുകയും സംസാരിക്കുകയും ചെയ്തു. അമിതാഭ് ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതിയില്‍ അവള്‍ അതിഥിയായി എത്തി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അവള്‍ ക്ഷണിതാവായി എത്തി.

 

 

india mumbai attack Devika Rotawan