തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് പ്രകാരം കരാറുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും. ഇതനുസരിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.
വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം കെഎസ്ഇബിക്ക് ആശ്വാസമാണ്. കരാറുകള്‍ പുനരുജ്ജീവിപ്പിക്കാത്ത പക്ഷം വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭിക്കില്ലെന്നും ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
റഗുലേറ്ററി കമ്മിഷന്‍ കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി തീരുമാനിച്ചിരുന്നു.
കേരളം ഏകദേശം 7 വര്‍ഷത്തോളമായി 3 കമ്പനികളില്‍ നിന്നാണ് ദീര്‍ഘകാല കരാറിലൂടെ 4.26 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നത്. ജാബുവ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ് എന്നീ കമ്പനികളുമായാണ് 4.26രൂപയ്ക്ക് വൈദ്യുതി നല്‍കാന്‍ കെഎസ്ഇബിയുമായി കരാര്‍ ഉണ്ടാക്കിയത്.
കരാറിലൂടെ 17 വര്‍ഷത്തേക്ക് 4.29 രൂപയ്ക്കും (350 മെഗാവാട്ട്) 4.15 രൂപയ്ക്കും (115 മെഗാവാട്ട്) വൈദ്യുതി ലഭിക്കുമായിരുന്നു.എന്നാല്‍ റഗുലേറ്ററി കമ്മിഷന്‍ ചില സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി കരാര്‍ റദ്ദാക്കിയതോടെ കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ വിസമ്മതിച്ചു.
ശേഷം കെഎസ്ഇബി വിവിധ ടെണ്ടറുകള്‍ വിളിച്ചെങ്കിലും യൂണിറ്റിന് 7.30 രൂപയ്ക്ക് മുകളിലാണ് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്നു; 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ലണ്ടന്‍: മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പിഎല്‍എ നേവി സബ്മറീന്‍ 093-417 തകര്‍ന്ന് കേണല്‍ സു യങ് പെങ് അടക്കമുള്ള സൈനികരാണ് മരിച്ചത്.
റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് യുകെയിലെ ഡെയ്ലി മെയില്‍ ഈ വിവരം പുറത്ത് വിട്ടത്. ഓക്‌സിജന്‍ സിസ്റ്റത്തില്‍ തകരാര്‍ സംഭവിച്ചതാണ് അപകടത്തിന് കാരണം.
ഓഗസ്റ്റ് 21ന് അപകടം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തര്‍വാഹിനിയില്‍ 22 ഓഫിസര്‍മാര്‍, 7 ഓഫിസര്‍ കേഡറ്റസ്, 9 പെറ്റി ഓഫിസര്‍മാര്‍, 17 സെയ്ലേഴ്‌സ് എന്നിവരെല്ലാമാണ് ഉണ്ടായിരുന്നത്.
15 വര്‍ഷത്തോളമായി 093 വിഭാഗത്തില്‍പെടുന്ന അന്തര്‍വാഹിനികള്‍ ചൈനീസ് സൈന്യത്തിന്റെ ഭാഗമാണ്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള അന്തര്‍വാഹിനിയാണിത്.