സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി; മുന്‍ തഹസീല്‍ദാറിന് നാല് വര്‍ഷം കഠിന തടവ്

ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയ കേസില്‍ മുന്‍ തഹസീല്‍ദാറിന് നാല് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടിയെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

author-image
Web Desk
New Update
സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി; മുന്‍ തഹസീല്‍ദാറിന് നാല് വര്‍ഷം കഠിന തടവ്

ഇടുക്കി: ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയ കേസില്‍ മുന്‍ തഹസീല്‍ദാറിന് നാല് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടിയെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

2001-2002 കാലഘട്ടത്തില്‍ ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍ കുട്ടി, കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍ പെട്ട സര്‍ക്കാര്‍ വക 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരില്‍ പട്ടയം പിടിച്ച് നല്‍കി സര്‍ക്കാരിന് നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. ഇടുക്കി വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം നല്‍കിയ കേസിലാണ് രാമന്‍കുട്ടിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

പ്രതിയെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു.പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത വി.എ ഹാജരായി.

Latest News Idukki newsupdate thahasildar