ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ട് ബി.ജെ.പി. 55 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ 20 പേരും പിന്നാക്ക വിഭാഗത്തില്‍ നിന്നാണ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് 14 പേരും റെഡ്ഡി സമുദായത്തില്‍ നിന്നുള്ള 14 പേരും പട്ടികയിലുണ്ട്.
ബിജെപി ഉപാധ്യക്ഷന്‍ ഡികെ അരുണ, കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി, രാജ്യസഭാ എംപി കെ ലക്ഷ്മണ്‍ എന്നിവരുടെ പേരുകള്‍ ആദ്യ പട്ടികയിലില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളവരെയും നിലവില്‍ എംപിമാരായവരെയോ സ്ഥാനാര്‍ഥി പട്ടികയിലേക്ക്പv രിഗണിക്കുന്നില്ലെന്നാണ് വിവരം.
12 നിയമസഭാ മണ്ഡലങ്ങളില്‍ ജനസേനാ പാര്‍ട്ടിയെ മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലായിരുന്നു.
ജെ.എസ്.പി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഖമ്മ വിഭാഗത്തിലെ വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ജെഎസ്പി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് കിഷന്‍ റെഡ്ഡിയും എംപി ലക്ഷ്മണും നിര്‍ദേശിച്ചിരിക്കുന്നത്.