ടെക്‌നോപാര്‍ക്കിന് 34 വയസ്; 486 കമ്പനികള്‍, 72,000ലേറെ ജീവനക്കാര്‍

ഏഷ്യയിലെത്തന്നെ ആദ്യ ഐ.ടി പാര്‍ക്കായ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന് 34 വയസ്. 1994ല്‍ രണ്ട് കമ്പനികളുമായി 107,00 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെക്‌നോളജി പാര്‍ക്കായ ടെക്‌നോപാര്‍ക്കില്‍ ഇന്ന് 1,06,07,527 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് 486 കമ്പനികളുമയാണ് മുന്നോട്ട് പോകുന്നത്.

author-image
Midhilaj Rasheed
New Update
ടെക്‌നോപാര്‍ക്കിന് 34 വയസ്; 486 കമ്പനികള്‍, 72,000ലേറെ ജീവനക്കാര്‍

തിരുവനന്തപുരം: ഏഷ്യയിലെത്തന്നെ ആദ്യ ഐ.ടി പാര്‍ക്കായ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന് 34 വയസ്. 1994ല്‍ രണ്ട് കമ്പനികളുമായി 107,00 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെക്‌നോളജി പാര്‍ക്കായ ടെക്‌നോപാര്‍ക്കില്‍ ഇന്ന് 1,06,07,527 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് 486 കമ്പനികളുമയാണ് മുന്നോട്ട് പോകുന്നത്. ആരംഭ ഘട്ടത്തില്‍ 155 ജീവനക്കാരുമായിട്ടായിരുന്നു തുടക്കമെങ്കില്‍ ഇന്ന് 72,000ത്തിലധികം ജീവനക്കാരാണ് ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുന്നത്. അതില്‍ പകുതിയോളം ജീവനക്കാരും വനിതകളാണ് എന്ന അഭിമാന നേട്ടവും ടെക്‌നോ പാര്‍ക്കിനുണ്ട്.

1955ലെ ട്രാവന്‍കൂര്‍ കൊച്ചി ലിറ്റററി സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്വയംഭരണ സ്ഥാപനമാണ് ടെക്നോപാര്‍ക്ക്.രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നായ ടെക്‌നോപാര്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹരിത ടെക്‌നോപാര്‍ക്കുകളില്‍ ഒന്ന് കൂടെയാണ്. സോഫ്റ്റ് വെയര്‍ കയറ്റുമതി രംഗത്ത് അരക്കോടിരൂപയായിരുന്നു ടെക്‌നോപാര്‍ക്കിന്റെ ആദ്യകാല വരുമാനം. എന്നാലിപ്പോള്‍ 9,775 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഓരോ സാമ്പത്തിക വര്‍ഷവും ടെക്‌നോപാര്‍ക്കിലെ കമ്പനികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. വരുന്ന അഞ്ചു വര്‍ഷത്തിനകം 30,800 പേര്‍ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്.കെട്ടിട നവീകരണവും അടിസ്ഥാന സൗകര്യ വികസനത്തിനും പുറമേ പുതിയ കെട്ടിട നിര്‍മാണങ്ങളും പുരോഗമനപ്രവര്‍ത്തനങ്ങളും പരിഗണനയിലുണ്ട്.

ക്വാഡ് ഈ വര്‍ഷം

ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ വികസിപ്പിക്കുന്ന ഒരേ ക്യാമ്പസില്‍ ജോലി, ഷോപ്പിംഗ് സൗകര്യങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍ ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുള്‍പ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡ് ഈ വര്‍ഷം ജനുവരിയോടെ നടപ്പാക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഏകദേശം 30 ഏക്കറില്‍ 1600 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി ഒരുങ്ങുന്നത്. 2025 പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കും.

5.5ഏക്കറില്‍ഏകദേശം 381 കോടി രൂപ മുതല്‍മുടക്കില്‍ 8.50 ലക്ഷം ചതുരശ്ര അടിവിസ്തീര്‍ണമുള്ള ഐ.ടി ഓഫീസ് കെട്ടിടം ടെക്‌നോപാര്‍ക്ക് നിര്‍മ്മിക്കും. ടെക്‌നോപാര്‍ക്കിന്റെ തനത് ഫണ്ട് ഉപ യോഗിച്ചോ ലോണ്‍ എടുത്തോ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിനും നല്‍കാനും പദ്ധതിയുണ്ട്. 6,000 ഐ.ടി പ്രൊഫഷണലുകളെ ഉള്‍പ്പെടുത്താന്‍ ശേഷിയുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്.350 കോടി രൂപ ചെലവില്‍ 5.60ഏക്കറില്‍ 9 ലക്ഷം ചതുരശ്ര അടിവിസ്തീര്‍ണ്ണമുള്ള മിക്‌സഡ് യൂസ് വാണിജ്യസൗകര്യം ഏര്‍പ്പെടുത്തും.

4.50 ഏക്കറില്‍ 400 കോടി രൂപ മുതല്‍മുടക്കില്‍ ഐ.ടി കോ-ഡെവലപ്പര്‍ വികസിപ്പിക്കുന്ന 8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐ.ടി/ഐ.ടി. ഇ.എസ് ഓഫീസ് സമുച്ചയം നിര്‍മ്മിക്കും. ഇത് വഴി 6,000 ഐ.ടി പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നല്‍കാനാകും.10.60 ഏക്കറില്‍ 450 കോടിരൂപമുതല്‍ മുടക്കില്‍ 14ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും ഉണ്ടാകും.

ടെക്‌നോപാര്‍ക്ക് പൂര്‍ത്തീകരിക്കുന്ന കെട്ടിടത്തില്‍ 7,000 തൊഴിലവസരങ്ങളും കോ-ഡെവലപ്പര്‍ നിര്‍മിക്കുന്നകെട്ടിടത്തില്‍ 7,000 തൊഴിലവസരങ്ങളും അടക്കം 14,000 തൊഴിലവസരങ്ങള്‍ ക്വാഡ് പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനന്തസാധ്യതകള്‍
പുതിയ പദ്ധതികള്‍

കൂടാതെ, ടെക്‌നോപാര്‍ക്ക് ഫെയ്‌സ് വണ്ണില്‍ രണ്ട് ലക്ഷം സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ് അപ്പ് സ്‌പെയ്‌സില്‍ കോഡെവലപ്പറായ ബ്രിഗേഡ് നിര്‍മിക്കുന്ന ബ്രി ഗേഡ് സ്‌ക്വയറില്‍ 1,500 പേര്‍ക്കും ആറ് ലക്ഷം സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ് അപ്പ് സ്‌പെയ്‌സില്‍ നിര്‍മിക്കുന്ന കാര്‍ണിവല്‍ പ്രൊജക്ടില്‍ 4,000 പേര്‍ക്കും ഫെയ്‌സ് ത്രീയില്‍ പത്ത് ലക്ഷം സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ് അപ്പ് സ്‌പെയ്‌സില്‍ നിര്‍മിക്കുന്ന എംബസ്സി ടോറസ് നയാഗ്ര പ്രൊജക്ടില്‍ 8,000 പേര്‍ക്കും ഫെയ്‌സ് ഫോറില്‍ അ ഞ്ചുലക്ഷം സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ്അപ്പ്‌സ്‌പെയ്‌സില്‍ ടി.സി.എസ്‌ഫെയ്‌സ് വണ്‍ പ്രൊജക്ടില്‍ 3,000 പേര്‍ക്കും 2.14 സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ്അപ്പ്‌സ്‌പെയ്‌സില്‍ നിര്‍മിക്കുന്ന കെ സ്‌പെയ്‌സില്‍ 300 തൊഴിലവസര ങ്ങളും ഉണ്ടാകും.

സംസ്ഥാനത്ത് ഐടി മേഖലയുടെ അതിവിശാലമായ സാധ്യതകള്‍ തുറക്കുന്നതാണ് ഈ പദ്ധതികള്‍. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി അഞ്ചു ഫെയ്‌സിലായി വ്യാപിച്ചു കിടക്കുന്ന ടെക്നോപാര്‍ക്കില്‍ ലോകോത്തര ഐടി കമ്പനികളാണ് ഉള്ളത്. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ തോതിലുള്ള പുരോഗമനം കാഴ്ച വയ്ക്കാന്‍ ടെക്‌നോപാര്‍ക്കിന്റെ നിലവിലെ പ്രവര്‍ത്തികളും ഭാവി പദ്ധതികളും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Thiruvananthapuram Technopark