കൊല്ലം: കൊല്ലത്ത് അച്ചന്‍കോവില്‍ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയെ തുടര്‍ന്ന് തൂവല്‍മലയില്‍ വനത്തില്‍ അകപ്പെട്ടത്.
രക്ഷപ്പെടുത്തിയവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. ക്ലാപ്പന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് & ഗൈഡ്‌സില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണിത്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു.
പുലര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ വനത്തിലെത്തിയ ഇവര്‍ വൈകുന്നേരം 3 മണിക്ക് തിരിച്ചിറങ്ങേണ്ടതായിരുന്നു.
എന്നാല്‍ വനത്തില്‍ പെയ്ത ശക്തമായ മഴയും കനത്ത മൂടല്‍ മഞ്ഞും മൂലമാണ് ഇവര്‍ ഇവിടെ കുടുങ്ങിപ്പോയത്. 10 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കോട്ടവാസലില്‍ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കിയ ശേഷം ആര്‍ക്കും ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പാക്കിയതോടെ എല്ലാവരെയും വീടുകളിലേക്ക് തിരികെ പോകാന്‍ അനുവദിച്ചു.