നിക്ഷേപകരുടെ ആദ്യ ചോയ്‌സ് തമിഴ്‌നാട്: എം.കെ സ്റ്റാലിന്‍

നിക്ഷേപകരുടെ ആദ്യ ചോയ്‌സ് തമിഴ്‌നാടാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍. സംസ്ഥാനത്തെ നിക്ഷേപ അനുകൂല സാഹചര്യവും വ്യവസായ സൗഹൃദ അന്തരീക്ഷവുമാണ് നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നതെന്നുംസ്റ്റാലിന്‍ പറഞ്ഞു.

author-image
Web Desk
New Update
നിക്ഷേപകരുടെ ആദ്യ ചോയ്‌സ് തമിഴ്‌നാട്: എം.കെ സ്റ്റാലിന്‍

ചെന്നൈ: നിക്ഷേപകരുടെ ആദ്യ ചോയ്‌സ് തമിഴ്‌നാടാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍. സംസ്ഥാനത്തെ നിക്ഷേപ അനുകൂല സാഹചര്യവും വ്യവസായ സൗഹൃദ അന്തരീക്ഷവുമാണ് നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നതെന്നുംസ്റ്റാലിന്‍ പറഞ്ഞു.

2030-ന് മുമ്പ് ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി തമിഴ്‌നാട് മാറുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന പേരാമ്പലൂര്‍ ജില്ലയിലെ എരയൂരിലെ ഡസ്ട്രിയല്‍ പാര്‍ക്കില്‍ ജെആര്‍ വണ്‍ കോത്താരി ഫാക്ടറി ഫേസ്-1 ഫാക്ട്ടറി വീഡിയോ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പിന്നോക്ക ജില്ലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പേരാമ്പലൂരിലെ ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ നിന്ന് വ്യക്തമാണ്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സമഗ്രമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും സര്‍ക്കാര്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. സ്റ്റാലിന്‍ പറഞ്ഞു.

1400 കോടി രൂപ ചെലവില്‍, ക്രോക്സ് പാദരക്ഷകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി നിര്‍മിച്ചിരിക്കുന്ന ജെആര്‍ വണ്‍ കോത്താരി ഫാക്ടറി പേരാമ്പലൂരിലെയും പരിസര പ്രദേശങ്ങളിലെയും സ്ത്രീകളടക്കം 4,000 പേര്‍ക്ക് തൊഴില്‍ നല്‍കും.2022-ല്‍ താന്‍ കൊണ്ടുവന്ന ഉല്‍പ്പന്ന നയം തമിഴ്നാട്ടിലെ ഫുട്വെയര്‍, ലെതര്‍ വ്യവസായത്തില്‍ വലിയ മാറ്റം വരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

250 ഏക്കറില്‍ പാദരക്ഷ നിര്‍മാണ പാര്‍ക്ക് സ്ഥാപിക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റാണിപേട്ട് ജില്ലയിലെ പനപാക്കത്ത് 400 കോടി ഡോളര്‍ ചെലവിലാണ് ഭൂമി. ഇതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സ്റ്റാലിന്‍ചൂണ്ടിക്കാട്ടി.

tamilnadu industry Mk Stalin latest news newsupdate