മിഗ്ജൗമ് ചുഴലികാറ്റ്; തമിഴ്‌നാടും ആന്ധ്രയും അതീവജാഗ്രതയില്‍, ചെന്നൈയില്‍ പലയിടങ്ങളിലും വെള്ളം കയറി

മിഗ്ജൗമ് ചുഴലികാറ്റിനെ തുടര്‍ന്ന് തമിഴ്‌നാടും ആന്ധ്രയും അതീവജാഗ്രതയിലാണ്. ഇന്നലെ രാത്രിയിലെ കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറി.

author-image
Priya
New Update
മിഗ്ജൗമ് ചുഴലികാറ്റ്; തമിഴ്‌നാടും ആന്ധ്രയും അതീവജാഗ്രതയില്‍, ചെന്നൈയില്‍ പലയിടങ്ങളിലും വെള്ളം കയറി

ചെന്നൈ: മിഗ്ജൗമ് ചുഴലികാറ്റിനെ തുടര്‍ന്ന് തമിഴ്‌നാടും ആന്ധ്രയും അതീവജാഗ്രതയിലാണ്. ഇന്നലെ രാത്രിയിലെ കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറി.

ചെന്നൈ ഉള്‍പ്പടെയുള്ള 4 ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.

വടക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകുന്നേരം വരെ മഴ തുടരുമെന്ന് ആണ് മുന്നറിയിപ്പില്‍ പറയുന്നത്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി.

Tamil Nadu andhra pradesh michaung cyclone