താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സം

ശക്തമായ കാറ്റില്‍ താമരശ്ശേരി ചുരത്തിലെ നാലാം വളവിനും അഞ്ചാം വളവിനും ഇടയില്‍ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കുറിലേറെയായി ചുരത്തില്‍ വാഹനങ്ങള്‍ കുരുങ്ങി കിടക്കുകയാണ്.

author-image
Web Desk
New Update
താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സം

കോഴിക്കോട്: ശക്തമായ കാറ്റില്‍ താമരശ്ശേരി ചുരത്തിലെ നാലാം വളവിനും അഞ്ചാം വളവിനും ഇടയില്‍ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കുറിലേറെയായി ചുരത്തില്‍ വാഹനങ്ങള്‍ കുരുങ്ങി കിടക്കുകയാണ്. മരം റോഡില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

കഴിഞ്ഞ പൂജാ ദിനത്തിലുണ്ടായ ഗതാഗത കുരുക്കിനെ തുടര്‍ന്ന് അഞ്ചര മണിക്കൂറോളം വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. അന്ന് എട്ടാംവളവില്‍ ചരക്കുലോറി കുടുങ്ങിയതിനെ തുടര്‍ന്നാണ് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. പിന്നാലെ, ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അവധിദിവസങ്ങളില്‍ ഇതുവഴിയുള്ള വലിയവാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുരുന്നു.

ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധിദിവസങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്നുവരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകീട്ട് മൂന്നുമുതല്‍ ഒമ്പതുവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.

wayanad Latest News NEWUPDATE TRAFFIC BLOCK