തൃശ്ശൂര്‍: മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയിലെ മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് നടന്‍ സുരേഷ് ഗോപി. കുടുംബത്തോടൊപ്പമെത്തിയാണ് സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. രാവിലെ 10.30-ഓടെയാണ് സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ എത്തിയത്.
മകളുടെ വിവാഹത്തിന് മുമ്പ് ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേരത്തെ നേര്‍ച്ച ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് മകളുടെ വിവാഹം. ഇതിന് മുമ്പേ കിരീടം സമര്‍പ്പിക്കണമെന്ന ആഗ്രഹത്തിലാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.
കിരീടം സമര്‍പ്പണമായാണ് നല്‍കുന്നത്, അതുകൊണ്ടുതന്നെ അതിന്റെ തൂക്കമോ വിലയോ അറിയേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.