ന്യൂഡല്‍ഹി: ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാകും സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധികരിക്കുക.
ഗവര്‍ണര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് മൂന്ന് ബില്ലുകളുള്‍പ്പടെ എട്ടെണ്ണത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം.
തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍.എന്‍. രവിക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. കഴിയാവുന്നത്ര വേഗത്തില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന ഭരണഘടന അനുച്ഛേദം 200ലെ വ്യവസ്ഥ പാലിക്കപ്പെടണം എന്ന് സംസ്ഥാനങ്ങള്‍ കോടതിയില്‍ ആവശ്യപ്പെടും.