ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും; കേന്ദ്രം നിലപാട് അറിയിക്കും

സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്രസര്‍ക്കാരും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ്സെക്രട്ടറിയും കോടതിയില്‍ നിലപാട് അറിയിക്കണം.

author-image
Priya
New Update
ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും; കേന്ദ്രം നിലപാട് അറിയിക്കും

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്രസര്‍ക്കാരും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ്സെക്രട്ടറിയും കോടതിയില്‍ നിലപാട് അറിയിക്കണം.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാര്‍ ദോത്താവത്തിനും കേന്ദ്ര സര്‍ക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി തമിഴ്നാട് ഗവര്‍ണറേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.മൂന്നു കൊല്ലമായി ചില ബില്ലുകളില്‍   ഒപ്പിടാതിരുന്നതോടെയാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഗവര്‍ണര്‍ എന്തു ചെയ്യുകയായിരുന്നു എന്നാണ് കോടതി ചോദിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോഴും കോടതി വിമര്‍ശനം മയപ്പെടുത്തിയില്ല .

 

governor Supreme Court arif mohammad khan