ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.
അന്വേഷണ ഏജന്‍സി ആറു മുതല്‍ എട്ടു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. നടപടികള്‍ വേഗത്തിലായില്ലെങ്കില്‍ സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ പങ്കുണ്ടെന്നു കാണിച്ച് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്യുന്നത്.ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, എസ്.വി.എന്‍.ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.