ന്യൂഡല്‍ഹി: ലോകായുക്തയ്‌ക്കോ ഉപലോകായുക്തയ്‌ക്കോ നിര്‍ദേശ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് റിപ്പോര്‍ട്ടായി ശുപാര്‍ശകള്‍ സമര്‍പ്പിക്കാനേ അധികാരമുള്ളുവെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
റീസര്‍വ്വെ രേഖകളിലെ തെറ്റുകള്‍ തിരുത്താന്‍ വര്‍ക്കല അഡീഷണല്‍ തഹസില്‍ദാറോട് ഉപലോകായുക്ത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെയും ഉപലോകായുക്തയുടെയും അധികാരങ്ങള്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. ഉപലോകായുക്തയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ സുപ്രീം കോടതി റദ്ദാക്കി.