ന്യൂഡല്‍ഹി: സുപ്രീം കോടതി മുറിയില്‍ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്ത മുതിര്‍ന്ന അഭിഭാഷകന്റെ നടപടിയില്‍ അനിഷ്ടം രേഖപ്പെടുത്തി സുപ്രീം കോടതി ജഡ്ജി. ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയ്‌ക്കൊപ്പം കേസില്‍ വാദം കേള്‍ക്കവെ നിരവധി തവണ മൈ ലോഡ് യുവര്‍ ലോഡ്ഷിപ്പ് എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിസംബോധന ചെയ്തപ്പോഴാണ് ജസ്റ്റിസ് പി.എസ്. നരസിംഹ അനിഷ്ടം പ്രകടിപ്പിച്ചത്.
എത്ര തവണയാണ് നിങ്ങള്‍ മൈ ലോഡ്‌സ് എന്ന് പറയുന്നത്. നിങ്ങള്‍ ഈ വിളി നിര്‍ത്തിയാല്‍ എന്റെ ശമ്പളത്തിന്റെ പകുതി നിങ്ങള്‍ക്ക് നല്‍കിയേക്കാം. ജസ്റ്റിസ് നരസിംഹ പറഞ്ഞു. മൈ ലോര്‍ഡ് എന്നതിന് പകരം എന്ത് കൊണ്ട് സര്‍ എന്ന് ഉപയോഗിച്ചുകൂടായെന്നും അദ്ദേഹം ചോദിച്ചു.
കോടതിയിലെ വാദങ്ങള്‍ക്കിടെ അഭിഭാഷകര്‍ ജഡ്ജിമാരെ മൈ ലോഡ്, യുവര്‍ ലോഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യാറുണ്ട്.